അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ വീട്ടിലെത്തി നന്ദി അറിയിച്ച് തിയേറ്റര്‍ ഉടമകള്‍, 'ദി പ്രീസ്റ്റ്' വിജയകരമായി പ്രദര്‍ശനം തുടരുന്നു
- ജോജു ജോര്‍ജ്ജിന്റെ 'സ്റ്റാര്‍' റിലീസിനൊരുങ്ങുന്നു, ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്
- കേരളത്തിന് പുറത്ത് റിലീസ് ചെയ്യാനൊരുങ്ങി 'ദി പ്രീസ്റ്റ്', വെള്ളിയാഴ്ച്ച മുതല്‍ പുതിയ സ്ക്രീനുകളിലേക്ക്
- 'ദി പ്രീസ്റ്റ്' സക്സസ് ടീസര്‍ എത്തി, തീയറ്ററുകളില്‍ വിജയം നേടി മമ്മൂട്ടി ചിത്രം !
- എംഎല്‍എ നിലമേല്‍ രാജനായി സുരേഷ് കൃഷ്ണ, മമ്മൂട്ടിയുടെ 'വണ്‍' റിലീസിനൊരുങ്ങുന്നു
'വണ്‍'ലെ തന്റെ രൂപം വെളിപ്പെടുത്തി ജോജു ജോര്‍ജ്, മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍
മമ്മൂട്ടിയുടെ വണ്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ഓരോ പുതിയ വിവരങ്ങള്‍ക്കുമായി കാതോര്‍ത്തിരിക്കുകയാണ് ആരാധകര്‍. സിനിമയിലെ തന്റെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും നിര്‍മാതാക്കള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയുടെ ഇടത്തും വലത്തുമായി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുരളി ഗോപിയേയും ജോജു ജോര്‍ജിനെയുമാണ് പുറത്തുവന്ന പുതിയ പോസ്റ്ററില്‍ കാണാനാകുന്നത്. പ്രതിപക്ഷനേതാവായാണ് മുരളി ഗോപി ചിത്രത്തിലെത്തുന്നത്.
റിലീസ് ഉടനെ ഉണ്ടാകും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന വിവരം. സന്തോഷ് വിശ്വനാഥാണ് 'വണ്‍' സംവിധാനം ചെയ്യുന്നത്. ചില യഥാര്‍ത്ഥ ജീവിത സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ഈ സിനിമ.ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.നിമിഷ സജയന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മമ്മുകോയ, സിദ്ദിഖ്, ബാലചന്ദ്ര മേനോന്‍, സലിം കുമാര്‍, മധു, രഞ്ജിത്ത്, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.