അനുബന്ധ വാര്‍ത്തകള്‍
- എംഎല്‍എ നിലമേല്‍ രാജനായി സുരേഷ് കൃഷ്ണ, മമ്മൂട്ടിയുടെ 'വണ്‍' റിലീസിനൊരുങ്ങുന്നു
- 'പെട്ടെന്ന് വൈറലാകാന്‍ ഇതാണ് ബെസ്റ്റ്', 'മോഹന്‍കുമാര്‍ ഫാന്‍സ്' സെക്കന്‍ഡ് ടീസറില്‍ ചിരിപ്പിച്ച് വിനയ് ഫോര്‍ട്ട്
- നായക കഥാപാത്രത്തിന് 85 വയസ് പ്രായം, കോപാകുലനായ മമ്മൂട്ടി സൂപ്പര്‍ തിരക്കഥാകൃത്തിന്റെ തിരക്കഥ വലിച്ചെറിഞ്ഞു !
- സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന 'മേജര്‍' റിലീസിനൊരുങ്ങുന്നു, ടീസര്‍ മാര്‍ച്ച് 28ന് !
- ശ്രീനാഥ് ഭാസിയുടെ അച്ഛനായി ഇന്ദ്രന്‍സ്, 'ഹോം' ടീസര്‍ ശ്രദ്ധനേടുന്നു
'ദി പ്രീസ്റ്റ്' സക്‌സസ് ടീസര്‍ എത്തി, തീയറ്ററുകളില്‍ വിജയം നേടി മമ്മൂട്ടി ചിത്രം !
'ദി പ്രീസ്റ്റ്' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ വിജയം ആഘോഷമാക്കി കൊണ്ട് സക്‌സസ് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രം തീയേറ്ററില്‍ കണ്ട പ്രേക്ഷകരുടെയും ചില സിനിമ താരങ്ങളുടെയും ഡയലോഗുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ടീസര്‍. മാഷ്അപ്പ് വീഡിയോകളിലൂടെ പ്രശസ്തനായ ലിന്റോ കുര്യനാണ് ടീസറിന് പിന്നില്‍.
ഒന്നര വര്‍ഷത്തിനു ശേഷം തിയേറ്ററിലെത്തിയ മെഗാസ്റ്റാര്‍ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ലോക്ക് ഡൗണിന് ശേഷം തിയറ്ററുകള്‍ തുറന്നിട്ട് രണ്ട് മാസത്തോളം ആയെങ്കിലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സൂപ്പര്‍ താരം ചിത്രങ്ങളൊന്നും റിലീസ് ചെയ്തിരുന്നില്ല. നേരത്തെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ 'ദി പ്രീസ്റ്റ്'നെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.ആരാധകരോട് നന്ദി അറിയിച്ച് മഞ്ജു വാര്യരും എത്തിയിരുന്നു. വീണ്ടും തിയേറ്ററുകള്‍ സജീവമായതിന്റെ സന്തോഷത്തിലാണ് സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍.