1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bachelor Party Deux Day 1 Box Office Collection

അമൽ നീരദിന് അടിതെറ്റിയോ? ബോക്‌സ്ഓഫീസിലും 'ബാച്ച്‌ലർ പാർട്ടി 2' വീഴുന്നു

Bachelor Party, Bachelor Party 2, Bachelor Party Deux Day 1 Box Office Collection, Amal Neerad, Mammootty
Bachelor Party 2

ആദ്യദിനം തണുപ്പൻ പ്രതികരണവുമായി ബാച്ച്‌ലർ പാർട്ടി 2 Deux. ആദ്യ ഷോയ്ക്ക് ശേഷം നെഗറ്റീവ് അഭിപ്രായങ്ങൾ വന്നതോടെയാണ് പിന്നീടുള്ള ഷോകൾക്ക് തിരക്ക് കുറഞ്ഞത്. 
 
ഇതുവരെ ഇന്ത്യ നെറ്റ് കളക്ഷൻ 1.53 കോടിയാണ്. മലയാളം മാത്രം 912 ഷോകളിൽ നിന്ന് 1.49 കോടി കരസ്ഥമാക്കി. തെലുങ്ക് 167 ഷോകളിൽ നിന്ന് മൂന്ന് ലക്ഷം. തമിഴ് 18 ഷോകളിൽ നിന്ന് ഒരു ലക്ഷവും നേടി. ആകെ ഇന്ത്യ ഗ്രോസ് 1.81 കോടിയാണ്. 
 
ആദ്യ ഷോയ്ക്ക് ശേഷം വന്ന ചില പ്രതികരണങ്ങൾ 
 
' ഫസ്റ്റ് ഹാഫ് കൊള്ളമായിരുന്നു. എന്നാൽ സെക്കന്റ് ഹാഫിലേക്ക് വന്നപ്പോൾ വളരെ മോശമായി. ക്ലൈമാക്സ് ദുരന്തം. അവസാനം ആകെ നശിപ്പിച്ചു.' 
 
' ബാച്ച്ലർ പാർട്ടിയുടെ പേര് കളയാൻ എടുത്തുവെച്ചിരിക്കുന്ന സിനിമ. കുഞ്ചാക്കോ ബോബന്റെ കാസ്റ്റിങ് അമ്പേ പാളി. ടൊവിനോയോക്കെ ഈ സിനിമയിൽ എന്തിനാണെന്ന് മനസിലായില്ല.' 
 
' സ്‌റ്റൈലിഷ് ആയി കഥാപാത്രങ്ങളെ കാണാം. അതിലുപരി വേറെ മെച്ചമൊന്നും ഇല്ല. ആദ്യ പകുതിയാണ് പിന്നെയും ഭേദം. അമൽ നീരദിന്റെ മേക്കിങ് വളരെ മോശമായി.' 
 
' പ്രേക്ഷകരെ മുഷിപ്പിക്കുന്ന ചിത്രം. എല്ലാ പ്രേക്ഷകർക്കും വർക്കാവാൻ സാധ്യതയില്ല. ആദ്യ പാർട്ടിനെ പോലെ എൻഗേജിങ് അല്ല.' 
അടുത്ത ലേഖനം
എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ, ധനുഷിനെ കടത്തിവെട്ടി കൈയടി വാങ്ങുമോ?; 'ഓംഃ' നാളെ മുതൽ, ആദ്യ ഷോ പുലർച്ചെ ആറിന് !