1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nivin Paulys statement

'അമ്മ'യുടെ തീരുമാനങ്ങൾ ഞാൻ അംഗീകരിക്കുന്നു; നിവിൻ പോളി

'അമ്മ'യുടെ തീരുമാനങ്ങൾ ഞാൻ അംഗീകരിക്കുന്നു; നിവിൻ പോളി

നിവിൻ പോളി
സമീപകാലത്തെ സിനിമാ വിവാദങ്ങളിൽ ഒന്നും പറയാതെ ഒഴിഞ്ഞുനിന്ന താരമായിരുന്നു നിവിൻ പോളി. എന്നാൽ താരം ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. 'അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെടുത്ത തീരുമാനങ്ങള്‍ ശരിയാണെന്ന് താന്‍ വിശ്വസിക്കുന്നു. ആ തീരുമാനങ്ങൾ താൻ അംഗീകരിക്കുകയും ചെയ്യുന്നു'- നിവിൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
 
ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 'ഞാന്‍ ‘അമ്മ’യുടെ ഒരു അംഗമാണ്. മീറ്റിംഗുകളിലെല്ലാം പങ്കെടുക്കാറുണ്ട്. ഒരു അംഗമെന്ന നിലയില്‍ അവരുടെ തീരുമാനങ്ങളെ അംഗീകരിക്കുകയും അത് ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഞാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒരു അംഗമല്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ തനിക്കാവില്ലെ'ന്നും നിവിന്‍ പറഞ്ഞു.
 
സംഭവത്തെത്തുടർന്ന് നിവിൻ മൗനം പാലിക്കുകയായിരുന്നു. 'കായംകുളം കൊച്ചുണ്ണി'യും, മൂത്തോനുമാണ് നിവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.
About Writer
Rijisha M.
അടുത്ത ലേഖനം
ദുൽഖറാണ് എന്നെ ആശ്വസിപ്പിച്ചത്: പാർവതി