അപർണ|
Last Modified ബുധന്‍, 1 ഓഗസ്റ്റ് 2018 (08:49 IST)
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിന്റെ വർക്കുകളെല്ലാം ഏകദേശം പൂർത്തിയായിരിക്കുകയാണ്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമിച്ച് ചിത്രം നിര്‍മ്മിക്കുന്നത്.
മോഹൻലാലിനൊപ്പം അഭിനയിച്ച 12 ദിവസങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് താരം പറയുന്നു. അദ്ദേഹത്തെപ്പോലെയുള്ള ഒരു ഇതിഹാസതാരത്തില്‍ നിന്ന് അഭിനയ പാഠങ്ങള്‍ പഠിക്കാന്‍ കഴിയുക എന്നത് വലിയ കാര്യം തന്നെയാണ്. അദ്ദേഹത്തെ മറ്റാരോടും താരതമ്യപ്പെടുത്താന്‍ നമുക്ക് സാധിക്കില്ല.” ഖലീജ് ടൈംസുമായുള്ള അഭിമുഖത്തില്‍ താരം പറഞ്ഞു.
ഈ സിനിമയുടെ തിരക്കഥ സഞ്ജയ് - ബോബി ടീമാണ്. കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളനെ അവതരിപ്പിക്കാനുള്ള ഭാഗ്യമാണ് നിവിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ
മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇത്തിക്കരപക്കിയായിട്ടാണ് മോഹൻലാൽ എത്തുന്നത്.
കായംകുളം കൊച്ചുണ്ണിയുടെ ജീവിതം പലതവണ സിനിമയ്ക്കും സാഹിത്യത്തിനും വിഷയമായിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായി കൊച്ചുണ്ണി എന്ന മനുഷ്യനെ അടുത്തറിയാനുള്ള ശ്രമമാണ് റോഷന്‍ ആന്‍ഡ്രൂസും ടീമും നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളം മിനിസ്ക്രീനില്‍ തരംഗം സൃഷ്ടിച്ച പരമ്പരയായി കായംകുളം കൊച്ചുണ്ണി വന്നിട്ടുണ്ട്. മണിക്കുട്ടന്‍ എന്ന നടനെ സിനിമയ്ക്ക് ലഭിക്കുന്നത് ആ സീരിയലിലൂടെയാണ്.