അപർണ|
Last Modified തിങ്കള്‍, 23 ജൂലൈ 2018 (14:12 IST)
നിർമാതാക്കൾക്ക് യാതോരു സങ്കോചവുമില്ലാതെ സമീപിക്കാൻ കഴിയുന്ന തിരക്കഥാക്രത്തുകളിൽ ഒരാളായി മാറിയിരിക്കുകയാണ് ഹനീഫ് അദേനി. അതും വെറും രണ്ട് സിനിമകൾ കൊണ്ട്. കഥകളുടെ കടലാണ് ഹനീഫിന്റെ കയ്യിലുള്ളത്. ഹനീഫിന്റെ ആദ്യ ചിത്രമായ ഗ്രേറ്റ് ഫാദറും രണ്ടാമത്തെ ചിത്രമായ ബ്രഹാമിന്റെ സന്തതികളും അത് വ്യക്തമാക്കുന്നുമുണ്ട്.
പ്രേക്ഷകർ പ്രതീക്ഷിക്കുന്ന കഥയാണ് ഹനീഫിന്റെ കൈയ്യിലുള്ളത്. രണ്ട് സിനിമകൾ കൊണ്ട് മലയാളത്തിലെ ഏറ്റവും തിരക്കുള്ള തിരക്കഥാക്രത്തായി മാറിയിരിക്കുകയാണ് ഹനീഫ് അദേനി. ഹനീഫിന്റെ മൂന്നാമത്തെ നായകൻ നിവിൻ പോളി ആണ്. ആദ്യ രണ്ട് ചിത്രത്തിലും മമ്മൂട്ടി ആയിരുന്നു നായകൻ.
നിവിൻ പോളിയെ നായകനാക്കി ഹനീഫ് ചെയ്യുന്ന ചിത്രത്തിന് മിഖായേൽ എന്നാണ് പേര്. നിവിന്റെ അടുത്തകാലത്തിറങ്ങിയ സിനിമകളൊന്നും ബംബർ ഹിറ്റായിരുന്നില്ല. ആവറേജിനപ്പുറം പോകാൻ കഴിയാതെ നിൽക്കുന്ന നിവിന് വലിയൊരു ബ്രേക്ക് ആയിരിക്കും പുതിയ ചിത്രമെന്ന് സംശയമില്ല.
അതേസമയം, മമ്മൂട്ടിയാണ് നിവിൻ പോളിയെ ഹനീഫ് അദേനിയുമായി മുട്ടിച്ചതെന്നും വാർത്തയുണ്ട്. പുതിയ സംവിധായകർക്ക് അവസരങ്ങൾ നൽകുന്ന കാര്യത്തിൽ മാത്രമല്ല, സഹതാരങ്ങളെ വിജയത്തിലേക്ക് നയിക്കുന്നതിലും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.