അനുബന്ധ വാര്‍ത്തകള്‍
- Happy Birthday Nivin Pauly: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടന് നിവിന്‍ പോളിയുടെ പ്രായം എത്രയെന്നോ?
- ടി.പി മാധവനെ അവസാനമായി കാണാനെത്തിയ മകനെയും മകളെയും അധിക്ഷേപിച്ച് സോഷ്യൽ മീഡിയ
- Vettaiyan Day 1 Box Office Collection: 'ഇത് തലൈവര്‍ സ്റ്റൈല്‍'; വിജയ് ചിത്രത്തെ കടത്തിവെട്ടി ആദ്യദിനം, 'വേട്ടയ്യന്' വേട്ടയില്‍ ബോക്സ്ഓഫീസ് കുലുക്കം
- 'സിനിമയിൽ കാണുന്ന ഭംഗി ആ കുട്ടിക്ക് ഇല്ല': റൂമിൽ വന്നിരുന്നുവെന്ന് ഓം പ്രകാശ്
- 'മരണഭീതി തന്നെയാണ്': മരണത്തിലേക്കുള്ള യാത്രയിലാണ് താനെന്ന് സലിം കുമാർ, എന്താണ് അസുഖമെന്ന് ആരാധകർ
Happy Birthday Nivin Pauly: 'ഒറ്റയ്ക്കു വഴിവെട്ടി വന്നവനാടാ' നിവിന്‍ പോളിക്ക് ഇന്ന് പിറന്നാള്‍ മധുരം
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളിയുടെ സിനിമാ അരങ്ങേറ്റം
Happy Birthday Nivin Pauly: സൂപ്പര്‍താരം നിവിന്‍ പോളിയുടെ ജന്മദിനമാണ് ഇന്ന്. 1984 ഒക്ടോബര്‍ 11 ന് ജനിച്ച നിവിന്‍ പോളി തന്റെ 40-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 1983, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ സിനിമകളിലെ അഭിനയത്തിനു 2014 ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ താരമാണ് നിവിന്‍ പോളി.
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളിയുടെ സിനിമാ അരങ്ങേറ്റം. തട്ടത്തിന് മറയത്ത്, പ്രേമം, ബാംഗ്ലൂര്‍ ഡേയ്സ്, മൂത്തോന്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, നേരം, ഓം ശാന്തി ഓശാന, ആക്ഷന്‍ ഹീറോ ബിജു, ലൗ ആക്ഷന്‍ ഡ്രാമ, കനകം കാമിനി കലഹം, മഹാവീര്യര്‍, സാറ്റര്‍ഡെ നൈറ്റ്, രാമചന്ദ്ര ബോസ്, തുറമുഖം, രാമചന്ദ്ര ബോസ് ആന്റ് കോ, വര്‍ഷങ്ങള്‍ക്കു ശേഷം, മലയാളി ഫ്രം ഇന്ത്യ എന്നിവയാണ് നിവിന്‍ പോളിയുടെ ശ്രദ്ധേയമായ സിനിമകള്‍.
ആലുവയിലാണ് താരത്തിന്റെ ജനനം. നിര്‍മാതാവ് എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റിന്ന ജോയ് ആണ് നിവിന്റെ ജീവിതപങ്കാളി. രണ്ട് മക്കളുണ്ട്.