രേണുക വേണു|
Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2024 (09:24 IST)
Vettaiyan Day 1 Box Office Collection: രജനികാന്ത് ചിത്രം 'വേട്ടയ്യന്‍' ബോക്‌സ്ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടുന്നു. റിലീസ് ദിനമായ ഇന്നലെ ആഗോള തലത്തില്‍ 70 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. 'സിനിട്രാക്ക്' റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നിന്ന് മാത്രം 46 കോടിയാണ് വേട്ടയ്യന്‍ ആദ്യദിനം വാരിക്കൂട്ടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 22 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍.
തെലുങ്കില്‍ നിന്ന് മൂന്ന് കോടി വേട്ടയ്യന്‍ കളക്ട് ചെയ്തു. ഓവര്‍സീസില്‍ നിന്ന് മാത്രം 23 കോടിയാണ് വേട്ടയ്യന്‍ വാരിക്കൂട്ടിയത്. ഈ വീക്കെന്‍ഡോടു കൂടി വേട്ടയ്യന്‍ 100 കോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം വേട്ടയ്യന്റെ ഒടിടി സംപ്രേഷണാവകാശം ആമസോണ്‍ പ്രൈം വന്‍ തുകയ്ക്കാണ് സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 95 കോടിയാണ് വേട്ടയ്യനു വേണ്ടി ആമസോണ്‍ പ്രൈം ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യന്‍ ഇന്നലെയാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് വേട്ടയ്യന്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊലീസ് എന്‍കൗണ്ടര്‍ ആണ് ചിത്രത്തിന്റെ പ്രമേയം. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാരിയര്‍ എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.