ടി.പി മാധവനെ അവസാനമായി കാണാനെത്തിയ മകനെയും മകളെയും അധിക്ഷേപിച്ച് സോഷ്യൽ മീഡിയ

നിഹാരിക കെ എസ്| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2024 (09:24 IST)
തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച നടന്‍ ടി.പി. മാധവന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. തിരുവനന്തപുരം ശാന്തികവാടത്തില്‍ വെച്ചായിരുന്നു ചടങ്ങുകൾ. നടന്റെ മൃതദേഹം പൊതുദർശനം വെച്ച ശേഷമായിരുന്നു സംസ്കാരം. മാധവനെ അവസാനമായി കാണാൻ മക്കൾ എത്തിയിരുന്നു. മകൻ രാജകൃഷ്ണ മേനോനും മകൾ ദേവികയുമാണ് അവസാനമായി അച്ഛന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

ടി.പി മാധവന്റെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെച്ചപ്പോഴാണ് മക്കൾ കാണാനെത്തിയത്. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് മക്കൾ അച്ഛനെ കാണുന്നത്. വർഷങ്ങളായി അച്ഛനും മക്കളും തമ്മിൽ ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മകന്‍ രാധാകൃഷ്ണ മേനോന്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. മകന്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ കുടുംബത്തെ ഉപേക്ഷിച്ച് ടി.പി. മാധവന്‍ സിനിമയിലേക്ക് തിരിഞ്ഞിരുന്നു. മക്കളെയും കുടുംബത്തെയും ഇയാൾ നോക്കിയിരുന്നില്ല. അസുഖം വയ്യാതെ കിടന്ന സമയത്ത് മകനെ കാണണമെന്ന് ഇയാൾ ആഗ്രഹം അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, മാധവന്റെ സംസ്കാര ചടങ്ങിനെത്തിയ മക്കൾക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഒരിക്കലെങ്കിലും നേരിൽ ചെന്ന് കാണാമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.

'ഇത് ജീവിച്ചിരുന്നപ്പോൾ ആയിരുന്നെങ്കിൽ ആ കണ്ണുകളിൽ പശ്ചാത്താപത്തിൻ്റെ നിഴലെങ്കിലും കാണാമായിരുന്നു എന്ന് പറയുന്നവരും ഉണ്ട്. 'മക്കൾക്ക് ഇതിനു മുൻപ് ഒന്ന് ക്ഷമിച്ചു കൊടുക്കാം ആയിരുന്നു, കാണിക്കരുതായിരുന്നു, അച്ഛൻ എത്ര ദുഷ്ട്ടൻ ആയിരുന്നാലും ജീവിച്ചിരുന്നപ്പോൾ വന്നു കണ്ടില്ല. ആയകാലത്ത് അച്ഛൻ ചെയ്ത അതേ തെറ്റ് വാർദ്ധക്യകാലത്ത് കുടുംബം അദ്ദേഹത്തോടും ചെയ്തു. തിരുത്താൻ രണ്ടു കൂട്ടരും തയ്യാറായിരുന്നില്ല', എന്നിങ്ങനെ പോകുന്നു കമന്റുകൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :