1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nine promotion video getting viral

പൃഥ്വിയുടെ മുറിയിൽ എന്താണ് സംഭവിക്കുന്നത്, അമ്പരന്ന് ആരാധകർ?- വൈറലായി വീഡിയോ

പൃഥ്വിരാജ്
പൃഥ്വിരാജ് നായകനായ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലർ 'നയൻ' ഇന്ന് തീയേറ്ററിലേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് തയ്യാറാക്കിയ ഒരു വീഡിയോയാണ്. സയൻസ് ഫിക്​ഷന്‍ സിനിമയെന്നതിലപ്പുറം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല.
 
എന്നാൽ ഈ പ്രൊമോഷൻ വീഡിയോയിൽ ചിത്രം എന്തിനെക്കുറിച്ചാണെന്ന് പൃഥ്വി ഏകദേശ ധാരണ നൽകുന്നു. പേടിപ്പെടുത്തുന്ന രംഗങ്ങള്‍ സിനിമയിലുണ്ടാകും എന്ന് സൂചിപ്പിക്കുന്നതാണ് പ്രമോഷന്‍ വീഡിയോ. 
 
സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ മുറിയില്‍ വൈദ്യുതി പോകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് വീഡിയോയിലുള്ളത്. ചിത്രത്തിനു വേണ്ടി നിരവധി പ്രമോഷനൽ പരിപാടികൾ പൃഥ്വി ചെയ്തിരുന്നെങ്കിലും ഈ വിഡിയോ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്.
 
അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രമെന്ന് പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് നയന്‍. സോണി പിക്ചേഴ്‍സ് ആണ് മറ്റൊരു നിര്‍മ്മാതാവ്.
അടുത്ത ലേഖനം
പൃഥ്വിയുടെ നയൻ- കിടിലൻ വിഷ്വൽ ട്രീറ്റ്, ഒരു എപിക് മൂവി!