അനുബന്ധ വാര്‍ത്തകള്‍
- മമ്മൂക്കയുടെ ജീവിത ലക്ഷ്യം തന്നെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് പെർഫോം ചെയ്യുക എന്നതാണ്: പൃഥ്വിരാജ്
- ട്രോളൻമാർക്ക് നന്ദി, പൃഥ്വിയുടെ ലംബോർഗിനി വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് മല്ലിക സുകുമാരൻ
- മധുരരാജയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു, പക്ഷേ ആരും എന്നെ ക്ഷണിച്ചില്ല: തുറന്നു പറഞ്ഞ് പൃഥ്വിരാജ്
- കര്‍ണന്റെ സംവിധായകനും ഞാനും തമ്മില്‍ ചേര്‍ച്ചയില്ലായ്മയുണ്ടായി, ലൂസിഫര്‍ മോശമായാല്‍ ഇനി സംവിധാനം ചെയ്യില്ല: പൃഥ്വിരാജ് തുറന്നുപറയുന്നു!
- കർണനിൽ നിന്നും പിന്മാറിയതെന്തിന്? കേട്ടതൊക്കെ സത്യം തന്നെ! - പൃഥ്വിരാജ് മനസ് തുറക്കുന്നു
ഹീറോ എത്തിയോ? - റിസപ്‌ഷനിസ്‌റ്റിന്റെ അപ്രതീക്ഷിത ചോദ്യം; കിടിലൻ മറുപടി നൽകി പൃഥ്വിരാജ്
പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നയൻ. ജെനൂസ് മുഹമ്മദ് സംവിധാനം നിർവഹിക്കുന്ന ചിത്രം ഫെബ്രുവരി 7 ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്.
അര്‍മാന്‍ എന്ന ഹോട്ടലിലാണ് സംഭവം നടക്കുന്നത്. ഹോട്ടലുകള്‍ എല്ലാം മാറി മാറി ആണ് താമസിച്ചിരുന്നത്. കാരണം ഒരു ഹോട്ടലും 30 ദിവസത്തേക്ക് കിട്ടില്ല. ഹോട്ടലില്‍ തനിക്കും റൂം ബുക്ക് ചെയ്യുകയും, ഹീറോ ഇപ്പോള്‍ എത്തും അദ്ദേഹത്തിന്റെ റൂം റെഡിയാക്കി വയ്ക്കണമെന്ന് ഹോട്ടലുടമ റിസപ്‌ഷനിസ്‌റ്റിനോട് പറയുകയും ചെയ്‌തു.
അപ്പോഴാണ് ഞാൻ അവിടേക്ക് എത്തിയത്. അപ്പോള്‍ തന്നെ റിസ്പഷനിസ്റ്റ് ഓടി അടുത്തേക്ക് വന്നു, ഹീറോ എപ്പോള്‍ വരും എന്ന് ചോദിച്ചു. അയാളുടെ ചോദ്യം തന്നെ ചിരിപ്പിച്ചുവെന്നും പൃഥ്വിരാജ് പറയുന്നു. അതേ ലാഘവത്തോടെ പൃഥ്വി അവർക്ക് മറുപടി നൽകാനും മറന്നില്ല.
'ഹീറോ പിന്നാലെ ഉണ്ട്, എത്താന്‍ ഒരു പത്തു മിനിറ്റെടുക്കും. താക്കോല്‍ തന്നേക്കൂ ഞാന്‍ കൊടുത്തേക്കാം' എന്ന് പൃഥ്വി മറുപടിയും നൽകി.