1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. nayanthara will not act with mammootty? its true?

മമ്മൂട്ടിയുടെ കൂടെ ഇനി നയൻതാര അഭിനയിക്കില്ല?

മമ്മൂട്ടിയോ? ഏയ്... ഇല്ല!

മമ്മൂട്ടി
തെന്നിന്ത്യയിലെ നമ്പർ വൺ നായിക ആരാണെന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരുത്തരമേ കാണുകയുള്ളു- നയൻതാര. പ്രണയവും പ്രണയപരാജയവും നയൻസിനെ കുറച്ചൊക്കെ അലട്ടിയിരുന്നെങ്കിലും നഷ്ടത്തിന്റെ വക്കിൽ എത്തിയ ലേഡി സൂപ്പർസ്റ്റാർ എന്ന പട്ടം താരം നിലനിർത്തിയിരിക്കുകയണ്. മെഗാ നായകന്മാരില്ലാതെ തന്നെ രണ്ടാം വരവിൽ ഒരുപിടി മികച്ച സിനിമകൾ നയൻസിനെ തേടിയെത്തി. എല്ലാം സൂപ്പർഹിറ്റുകളുടെ പട്ടികയിലേക്ക് ഉയർന്നതോടെ ഒറ്റയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും താരത്തിനുണ്ട്.
 
താരമൂല്യം വർധിച്ചതോടെ തലമൂത്ത നടന്മാർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തീരുമാനത്തിലേക്ക് നയൻസ് എത്തിയെന്നാണ് കേൾക്കുന്നത്. അതിനി സൂപ്പര്‍ താരങ്ങളാണെങ്കിലും മെഗാതാരങ്ങളാണെങ്കിലും ശരി, ഇല്ല. അതിനുള്ള ഉദാഹരണമാണ് അടുത്തിടെ ചിരഞ്ജീവിയുടെ സിനിമയിൽ നായികയായി വിളിച്ചപ്പോൾ നയൻസ് 'നോ' പറഞ്ഞതെന്ന് മാധ്യമങ്ങൾ പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത് തുടങ്ങിയവർക്കൊപ്പവും ഇനി താരം അഭിനയിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
 
മലയാളത്തിൽ നയൻതാര ഏറ്റവും ഒടുവിൽ അഭിനയിച്ചത് മമ്മൂട്ടിയുടെ കൂടെയായിരുന്നു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ പുതിയ നിയമം എന്ന സിനിമയിൽ. നയൻസ് ഏറ്റവും അധികം മലയാളത്തിൽ ഒന്നിച്ചതും മമ്മൂട്ടിയ്ക്കൊപ്പമായിരുന്നു. രാപ്പകൽ, തസ്ക്കരവീരൻ, ഭാസ്കർ ദ് റാസ്കൽ, പുതിയ നിയമംൻ എന്നീ സിനിമകളിലാണ് നയൻതാര മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചത്. ഇരുവരുടെയും കെമിസ്ട്രി ഗംഭീരമാണെന്നും അഭിപ്രായമുണ്ടായിരുന്നു. ഈ വിജയ ജോഡികൾ ഇനി ഒന്നിക്കില്ലേ എന്നാണ് ഇപ്പോൾ പാപ്പരാസികൾ ചോദിക്കുന്നത്.
About Writer
aparna shaji
അടുത്ത ലേഖനം
ഗ്രേറ്റ് ഫാദർ തരംഗം സൃഷ്ടിക്കുമെന്ന് ഉറപ്പ്, ഹിറ്റ് ചിത്രങ്ങളുടെ തലപ്പത്തിരിക്കാൻ മമ്മൂട്ടി!