അനുബന്ധ വാര്‍ത്തകള്‍
- 'ഇന്നല്ല ! എല്ലാ ദിവസവും അവരുടെ ദിവസമാണ്', വനിതാദിന ആശംസകളുമായി വിഘ്നേഷ് ശിവന്
- വരാനിരിക്കുന്ന മാസങ്ങള്‍ പൃഥ്വിരാജിന്റേത്, മൂന്ന് ചിത്രങ്ങള്‍ ഓരോന്നായി റിലീസിന് എത്തും !
- തെലുങ്കിലെ 'ലൂസിഫര്‍' റൊമാന്റിക് ട്രാക്കില്‍, പ്രണയജോഡികളാകാന്‍ ചിരഞ്ജീവിയും നയന്‍താരയും
- ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍,ചിത്രത്തിലെ ഒരു പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നടി
- മകം തൊഴാന്‍ നയന്‍താരയും വിഘ്നേശ് ശിവനും,സാധാരണ ഭക്തരെ പോലെ വരിയില്‍ നിന്ന് താരങ്ങള്‍
നെറുകയില്‍ സിന്ദൂരവും അണിഞ്ഞ് നയന്‍താര ! താരവിവാഹം കഴിഞ്ഞോ?
തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരുടേയും വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നയന്‍സും വിഘ്നേഷും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇരുവരുടേയും വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടെയാണ് നെറ്റിയില്‍ സിന്ദൂരവും തൊട്ട് നയന്‍സ് സമൂഹമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.
ക്ഷേത്ര ദര്‍ശനം നടത്തുന്ന ഇരുവരുടെയും വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നയന്‍താര നെറ്റിയില്‍ സുന്ദരം ചാര്‍ത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തി. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര നേരത്തെ സ്ഥിരീകരിച്ചിരുന്നു.