കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (14:48 IST)
ഇനി വരാനിരിക്കുന്ന മാസങ്ങളില്‍ പൃഥ്വിരാജിന്റെ മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്യും. അവ ഓരോന്നായി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിങ്ങളിലെത്തുമെന്ന് പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്.
ജനഗണമന
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ജനഗണ മന' ചിത്രീകരണം പൂര്‍ത്തിയായി.ക്വീന്‍' ഫെയിം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയില്‍ മംമ്ത മോഹന്‍ദാസും ഉണ്ട്.
ഗോള്‍ഡ്
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. തന്റെ ഭാഗത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായെന്ന് പൃഥ്വിരാജ് ഈയടുത്ത് അറിയിച്ചിരുന്നു.
കടുവ
പൃഥ്വിരാജിന്റെ
കടുവ ചിത്രീകരണം പൂര്‍ത്തിയായി.സംവിധായകന്‍ ഷാജി കൈലാസും വിവേക് ഒബ്റോയിയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരുമാണ് പാക്കപ്പ് ചിത്രങ്ങളില്‍ കണ്ടത്.