'ഇന്നല്ല ! എല്ലാ ദിവസവും അവരുടെ ദിവസമാണ്', വനിതാദിന ആശംസകളുമായി വിഘ്‌നേഷ് ശിവന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (17:09 IST)

ആരാധകര്‍ക്ക് വനിതാദിന ആശംസകളുമായി എത്തിയിരിക്കുകയാണ് നയന്‍താര-വിക്കി താരജോഡികള്‍. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്.A post shared by (@wikkiofficial)

'ഇത് നമ്മുടെ ജീവിതത്തിലെ സ്ത്രീകളാണ്! അവരാണ് നമ്മളെ സൃഷ്ടിച്ചതും! അവരാണ് നമ്മളെ പൂര്‍ണമാക്കിയത്! നമ്മുടെ ജീവിതത്തിനും നമ്മള്‍ ചെയ്യുന്ന എല്ലാത്തിനും അര്‍ത്ഥം നല്‍കുന്നവര്‍!


ഇന്നല്ല ! എല്ലാ ദിവസവും അവരുടെ ദിവസമാണ്!

പ്രവൃത്തികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു! അതിനാല്‍ നമുക്ക് ഈ സ്ഥലം ചുറ്റുമുള്ള എല്ലാ സ്ത്രീകള്‍ക്കും മനോഹരമായ ഒരു സ്ഥലമാക്കി മാറ്റാം!ധീരരും സുന്ദരികളും ശക്തരും അതിശയിപ്പിക്കുന്നവരുമായ എല്ലാ സ്ത്രീകള്‍ക്കും വനിതാദിനാശംസകള്‍! :)'-
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :