അനുബന്ധ വാര്‍ത്തകള്‍
- 'മറ്റൊരു ലോകത്തിരുന്ന് നിന്റെ അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും’: നേഹ
- ജയിൽ ശിക്ഷ അനുഭവിച്ച 7 മലയാള സിനിമാ താരങ്ങള്‍
- ആ കൃത്രിമത്വം മാമാങ്കത്തിൽ ഉണ്ടാവില്ല, തുറന്നുപറഞ്ഞ് എം പത്മകുമാർ !
- പൃഥ്വി - ഷാജി ടീമിന്റെ ‘കടുവ’യുടെ ബജറ്റ് പറയാനാകില്ല, അത്രയും വലിയ സിനിമ; ‘അടിയെടാ’ എന്ന് ചിന്തിക്കുമ്പോള്‍ ആക്ഷന്‍ ആരംഭിക്കും!
- വിവാഹത്തിന് മുൻപ് രൺവീറുമൊത്ത് താമസിച്ചില്ല, കാരണം വെളിപ്പെടുത്തി ദീപിക
അജിതിനു നായികയായി വീണ്ടും നയൻതാര !
അജിതും നയൻതാരയും വീണ്ടുമൊന്നിക്കുന്നതായി റിപ്പോർട്ടുകൾ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിതിനു നയൻസ് ആയിരിക്കും നായികയെന്നാണ് പരക്കെയുള്ള സംസാരം. അങ്ങനെയെങ്കിലും ഇരുവരും ഒന്നിക്കുന്ന അഞ്ചാമത്തെ സിനിമയായിരിക്കും ഇത്. അജിതിന്റെ അറുപതാമത്തെ സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത്.
ബില്ല, ആരംഭം, ഏകൻ, വിശ്വാസം എന്നീ ചിത്രങ്ങളിലാണ് നയൻസും അജിതും ഒന്നിച്ചത്. നേർക്കൊണ്ട പാർവ്വൈ ആണ് അജിത്തിന്റേതായി അവസാനമായി ഇറങ്ങിയ ചിത്രം. തന്റെ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരമിപ്പോൾ. പുതിയ ചിത്രത്തിൽ പൊലീസ് കഥാപാത്രമായിട്ടാണ് തല എത്തുന്നത്.
വിജയ് നായകനാകുന്ന ബിഗിലിൽ നയൻതാര ആണ് നായിക. ചിത്രം ഈ ദീപാവലിക്ക് റിലീസ് ആകും. രജനികാന്ത് കേന്ദ്രകഥാപാത്രമാകുന്ന ദർബാർ ആണ് നയൻസിന്റേതായി റിലീസ് ആകാനുള്ള മറ്റൊരു ചിത്രം. വിഘ്നേഷ് ശിവ നിർമിക്കുന്ന ഒരു ചിത്രവും നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.