'കഴിഞ്ഞ ആറ് ദിവസമായി പനി പിടിച്ച് കിടപ്പിലായിരുന്നു';ഷെയ്‌ന്റെ ആരോപണം തള്ളി ജോബി ജോര്‍ജ്

നടന്‍ ഷെയ്ന്‍ നിഗം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി നിര്‍മാതാവ് ജോബി ജോര്‍ജ്.

തുമ്പി എബ്രഹാം| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2019 (13:02 IST)
നടന്‍ ഷെയ്ന്‍ നിഗം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി നിര്‍മാതാവ് ജോബി ജോര്‍ജ്. പുറത്തുവരുന്ന വാര്‍ത്തകളൊന്നും ശരിയല്ലെന്നും കഴിഞ്ഞ ആറുദിവസമായി പനി പിടിച്ചു കിടപ്പിലായിരുന്നു താനെന്നുമായിരുന്നു ജോബിയുടെ വാദം.

‘സ്‌നേഹിതരെ കഴിഞ്ഞ ആറു ദിവസം ആയി പനിപിടിച്ചു കിടപ്പിലായിരുന്നു.. ഇന്നാണ് ഒന്ന് പുറത്ത് ഇറങ്ങിയത്, നിങ്ങള്‍ കേള്‍ക്കുന്നത് ഒന്നും ശരിയല്ല എന്ന് മാത്രം ഇപ്പോള്‍ പറയുന്നു.. ഞാന്‍ അംഗമായ അസോസിയേഷന്‍ നാളെ ഒരു തീരുമാനം പറയുന്ന വരെ ഞാന്‍ ഒന്നും പറയില്ല. സത്യം എന്നോടൊപ്പം ആണ്.’-ജോബി ജോര്‍ജ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് എറണാകുളം പ്രസ് ക്ലബ്ബില്‍ പത്രസമ്മളേനവും ജോബി ജോര്‍ജ് സംഘടിപ്പിക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :