1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Deepika Padukon about life after marriage

വിവാഹത്തിന് മുൻപ് രൺവീറുമൊത്ത് താമസിച്ചില്ല, കാരണം വെളിപ്പെടുത്തി ദീപിക

വാർത്ത
ബോളിവുഡിലെ സൂപ്പർ ദമ്പതികളാണ് ദീപിക പദുക്കോനും രൺവീർ സിങ്ങും. ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നില്ല. അതിന്റെ കാരണം തുറന്നു പറയുകയാണ് ഇപ്പോൾ ദീപിക പദുക്കോൻ.
 
തന്റെ അച്ഛനും അമ്മയും കാണിച്ചു തന്ന പാതയിൽ സഞ്ചരിക്കുകയായിരുന്നു താൻ എന്നാണ് ദീപിക പറയുന്നത്. 'പരമ്പര്യ രീതികളിൽനിന്നും മാറി സഞ്ചരിക്കാൻ എപ്പോഴും പ്രലോഭനങ്ങൾ ഉണ്ടായിരുന്നു. പക്ഷേ എനിക്കത് വളരെ പ്രധാനമാണ്. എല്ലാം അതിന്റേതായ സമയത്ത്  നടക്കുന്നതാണ് എനിക്കിഷ്ടം. എന്റെ അച്ഛനും അമ്മയും ആ വഴിയാണ് എനിക്ക് കാട്ടിത്തന്നിട്ടുള്ളത്.
 
രൺവീറിന് രണ്ടും ഓകെയായിരുന്നു. നിനക്ക് സന്തോഷം തരുന്നത് എന്താണോ അതാണ് എനിക്കും സന്തോഷം എന്നാണ് രൺവീർ പറയാറുള്ളത്'. നേരത്തെ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയാൽ വിവാഹ ശേഷം പിന്നീട് എന്താണ് കണ്ടെത്താനുണ്ടാവുക എന്നും ദീപിക ചോദിക്കുന്നു. 'ഈ വർഷം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരുമിച്ച് താമസിക്കുന്നു. കൂടുതൽ പരസ്പരം തിരിച്ചറിയുന്നു. ദാമ്പത്യത്തിന്റെ ഓരോ നിമിഷവും ഞങ്ങൾ ആസ്വദിക്കുകയാണ്' ദീപിക പറഞ്ഞു.  
അടുത്ത ലേഖനം
'ഇത് വളരെ ചെറിയ വയറാണല്ലോ, ഈ സമയത്ത് എന്റെ വയര്‍ ഒരു പശുവിനോളം വലുതായിരുന്നു‘- ഗർഭിണിയായ കൽക്കിയോട് കരീന കപൂർ