ജയിൽ ശിക്ഷ അനുഭവിച്ച 7 മലയാള സിനിമാ താരങ്ങള്‍

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2019 (10:03 IST)
മലയാള സിനിമയിലെ നിരവധി താരങ്ങൾക്ക് പൊലീസ് സ്റ്റേഷനുകളിൽ കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. സിനിമരംഗത്തെ പല പ്രമുഖരും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലില്‍ കിടന്നിട്ടുണ്ട്. മലയാളത്തിൽ നിന്നും 7ഓളം നായിക,നായകന്മാരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളവർ ആരെല്ലാ‍മാണെന്ന് നോക്കാം.

ശ്രീജിത്ത് രവി

പാലക്കാട് ഒറ്റപ്പാലത്തിനു സമീപം പത്തിരിപ്പാലയില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്ന പരാതിയില്‍ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2016 ഓഗസ്ത് 27നാണ് ലക്കിടിയിലെ സ്വകാര്യ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ശ്രീജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. സിനിമയിൽ അധികം സജീവമല്ലാത്ത നടനാണ് ശ്രീജിത്ത്.

ഷൈൻ ടോം ചാക്കോ

2015 ജനുവരിയില്‍ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അറുപത് ദിവസത്തോളം ഷൈന്‍ ജയിലില്‍ കഴിഞ്ഞു. ഇപ്പോൾ കൈ നിറയെ സിനിമയാണ് ഷൈനുള്ളത്.

ധന്യ മേരി വർഗീസ്

2016 ഡിസംബർ 16ന് 130 കോടി രൂപയുടെ തട്ടിപ്പ്കേസുമായി ബന്ധപ്പെട്ടാണ് ധന്യയേയും ഭർത്താവിനേയും ഭർത്തൃസഹോദരനേയും കേരളാപോലീസ് നാഗർകോവിലിൽ നിന്നും അറസ്റ്റു ചെയ്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഇപ്പോൾ സീരിയൽ രംഗത്ത് സജീവമാണ്.

ദിലീപ്

സിനിമാ രംഗത്തെ പ്രമുഖയായ ഒരു നടിയെ അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലിപ് ജയിലിലായത് 2017ലായിരുന്നു. മലയാള സിനിമയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. ജൂലൈ 10ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ദിലീപിനു ഒക്ടോബര്‍ 3നാണ് ജാമ്യം ലഭിച്ചത്. കൈ നിറയെ സിനിമയുമായി മുന്നേറുകയാണ് ദിലീപ് ഇപ്പോൾ.

സംഗീത മോഹൻ

മദ്യപിച്ച് പൊതുസ്ഥലത്ത് ഇറങ്ങുക മാത്രമല്ല മദ്യലഹരിയില്‍ വണ്ടിയോടിച്ച് കുഴപ്പമുണ്ടാക്കുകയും ചെയ്തിട്ടുണ്ട് സിനിമാ സീരിയല്‍ താരമായ സംഗീത മോഹന്‍. സംഭവത്തില്‍ സംഗീത മോഹനെ പോലീസ് അറസ്റ്റ് ചെയ്യുക വരെയുണ്ടായി. കൊച്ചി പാലാരിവട്ടത്തുവച്ചായിരുന്നു ആ സംഭവം. രാത്രി മദ്യപിച്ച് കാറോടിച്ച സംഗീത മറ്റൊരു വാഹനത്തില്‍ കാര്‍ കൊണ്ടിടിച്ചു. ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചതോടെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബൈജു

നഗരത്തിലെ ഒരു ക്ലബ്ബില്‍ വച്ച് വിദേശമലയാളിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതിന് നടന്‍ ബൈജുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബൈജു കുറെക്കാലം കേസുമായി നടക്കുകയും ചെയ്തിരുന്നു.

ശാലു മേനോൻ

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ശാലു മേനോനെ അറസ്റ്റ് ചെയ്തിരുന്നു‍. കേസിലെ രണ്ടാം പ്രതിയായിരുന്നു ശാ‍ലു. വിശ്വാസ വഞ്ചന, ചതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശാലുവിനെതിരേ കേസെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
നേരത്തെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം ...

യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപാക്കാം, പക്ഷെ സെലൻസ്കിയെ ...

യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപാക്കാം, പക്ഷെ സെലൻസ്കിയെ മാറ്റണമെന്ന് പുടിൻ
സെലന്‍സ്‌കിയെ നീക്കി രാജ്യം മറ്റൊരു താത്കാലിക സംവിധാനത്തിലേക്ക് നീങ്ങുകയാണെങ്കില്‍ യുദ്ധം ...

വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് ...

വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ഔദ്യോഗിക വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ...

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ...

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മുത്തോലി പഞ്ചായത്ത് യുഡി ക്ലാര്‍ക്ക് ബിസ്മിയെ കാണാതായതായി പരാതി. വ്യാഴാഴ്ച രാവിലെ 10 ...

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ
ആറ്റിങ്ങല്‍ ഇടയ്‌ക്കോട് സ്വദേശി കിരണ്‍ കുമാറില്‍ നിന്ന് പണം തട്ടിയ പാലക്കാട് കൊല്ലങ്കോട് ...