1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Adithyan and Ambili Devi about Their Marriage

കുഞ്ഞിനെ കൈയ്യിലെടുത്ത് നാടകം കളിക്കുന്നു, ദാമ്പത്യം ഒരാഴ്ചയിൽ കൂടുതൽ പോകില്ല: വിമർശിച്ചവർക്ക് മറുപടിയുമായി ആദിത്യനും അമ്പിളി ദേവിയും

ആദിത്യൻ
ഈ വർഷമാണ് സീരിയൽ താരങ്ങളായ അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. വിവാഹിതരായ സമയത്ത് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, അതിനെല്ലാമുള്ള വിശദീകരണം നൽകുകയാണ് ആദിത്യനും അമ്പിളിയും. 
 
ഞങ്ങള്‍ കല്യാണം കഴിച്ചു എന്നറിഞ്ഞപ്പോള്‍ പലരും കുത്തുവാക്കുകളുമായി രംഗത്തെത്തിയെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആദിത്യന്‍ പറഞ്ഞു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് ഫോട്ടോ പുറത്ത് വന്നപ്പോള്‍ ആരും വിശ്വസിച്ചില്ല. സീരിയലില്‍ ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചിരുന്നു. അതുകൊണ്ടു തന്നെ ഷൂട്ടിങ്ങില്‍ നിന്നുള്ള ദൃശ്യമാണ് എന്നാണ് പലരും കരുതിയത്.
 
‘ദാമ്ബത്യ ജീവിതം ഒരാഴ്ച തികയ്ക്കില്ല എന്നെല്ലാം പറഞ്ഞു. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഏഴ് മാസമായി, ആദ്യത്തെ ഓണം ആഘോഷിക്കുന്നു. “ആറ് വര്‍ഷത്തിന് ശേഷം എനിക്ക് ഏറ്റവും സന്തോഷമുള്ള ഓണമാണ് ഇത്തവണത്തേത് .കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു’ താരം കൂട്ടിച്ചേര്‍ത്തു. 
അടുത്ത ലേഖനം
തൃശൂരിൽ അയ‌ൽവാസിയെ തിയേറ്റർ ഉടമ വെട്ടിക്കൊന്നു