അനുബന്ധ വാര്‍ത്തകള്‍
- കാന്തരയിലെ ക്ലൈമാക്സ് പോലെ ഉജ്ജ്വലമായ ഫൈറ്റ്, ഉണ്ണിമുകുന്ദൻ്റെ മാളികപ്പുറത്തിന് പ്രശംസയുമായി കെ സുരേന്ദ്രൻ
- മാളികപ്പുറം എങ്ങനെയുണ്ട് ?ആദ്യ പ്രതികരണങ്ങള്‍
- 'ഞാനെന്റെ ബാഹുബലിയെ സ്ക്രീനില്‍ കാണിച്ചു തരും'; ആരാധകനോട് ഉണ്ണിമുകുന്ദന്,'മാളികപ്പുറം' ഇന്നുമുതല്‍
- ഉണ്ണി മുകുന്ദന് മുതല്‍ തൃഷ വരെ ! ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന മലയാളം തമിഴ് ചിത്രങ്ങള്‍
- സൂപ്പര്‍ഹീറോ വരികയായി,മാളികപ്പുറം മനോഹരമായ ചിത്രം, ഉറപ്പുനല്‍കി ഉണ്ണിമുകുന്ദന്
'ഇതില്‍ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട';'മാളികപ്പുറം' ആദ്യദിനത്തില്‍ തന്നെ കണ്ട് നാദിര്‍ഷ
ഉണ്ണി മുകുന്ദന് നായകനായി എത്തിയ 'മാളികപ്പുറം' കഴിഞ്ഞ ദിവസമായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ ദിനത്തില്‍ തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ഇന്നലെ തന്നെ സിനിമ കാണാന്‍ സംവിധായകന് നാദിര്‍ഷയ്ക്ക് ആയി.ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും നല്ല ഇഷ്ടമായെന്നാണ് 'മാളികപ്പുറം' കണ്ട ശേഷം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
നാദിര്‍ഷയുടെ വാക്കുകളിലേക്ക്
'മാളികപ്പുറം'എന്ന സിനിമ ഇന്നലെ (30-12-22 ) ഇടപ്പള്ളി വനിത വിനീത തീയേറ്ററില്‍ സെക്കന്റ് ഷോ കണ്ടു. ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും നല്ല ഇഷ്ടമായി.Really Feel good movie (ഇതില്‍ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട .സിനിമ ഇഷ്ടപ്പെടുന്നഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാല്‍ മതി. )
#UnniMukundan
#Malikappuram