അനുബന്ധ വാര്‍ത്തകള്‍
- റീമേക്ക് അവകാശം വാങ്ങിയിട്ടും ട്വിന്റി 20 മറ്റ് ഭാഷകളിൽ വരാത്തിന് കാരണം ദിലീപ്? - തുറന്നു പറഞ്ഞ് ഇന്നസെന്റ്
- ‘എണ്ണ വില കൂട്ടുന്നത് വലിയ ഭൂതന്മാർ’ - കേന്ദ്രസർക്കാരിനെ ട്രോളി മമ്മൂട്ടിയും മോഹൻലാലും
- മുരുകന് ഇനി വിശ്രമിക്കാം, മാണിക്യൻ അവതരിച്ചു! മോഹൻലാലിന്റെ രണ്ടാമത്തെ 100 കോടി ചിത്രം- ഒടിയൻ!
- മമ്മൂട്ടിയുടെ സൌന്ദര്യത്തെ പുകഴ്ത്തി സൂര്യ!
- ലൂസിഫറിന് തുടക്കം; ത്രസിപ്പിക്കാന്‍ മോഹന്‍ലാലും പൃഥ്വിയും!
മോഹൻലാൽ തമിഴിലേക്ക്, നായിക ജ്യോതിക!
മഞ്‌ജുവിന് പകരം എന്നും ജ്യോതിക തന്നെ, കൂട്ടിന് സ്റ്റൈൽ മന്നനും!
ലേഡി സൂപ്പർസ്‌റ്റാർ മഞ്‌ജു വാര്യർ തകർത്തഭിനയിച്ച 'മോഹൻലാൽ' ഇനി തമിഴിലേക്കും. മോഹൻലാൽ ആരാധികയ്‌ക്ക് പകരം രജനി ആരാധികയായി പ്രധാന കഥാപാത്രത്തിലെത്തുന്നത് ജ്യോതികയാണെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത് ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാട് തന്നെയാണ്.
ഇന്ദ്രജിത്ത്, സലിം കുമാർ, അജു വർഗ്ഗീസ്, സൗബിൻ ഷാഹിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് സാജിത് യഹിയയാണ്. കടുത്ത മോഹൻലാൽ ആരാധികയായ യുവതിയുടെ ബാല്യത്തിലൂടെയും കൗമാരത്തിലൂടെയുമാണ് ചിത്രം മുന്നോട്ടുപോകുന്നത്. ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം ഇപ്പോഴും തിയറ്ററിൽ പ്രദർശനം തുടരുന്നുണ്ട്.
ചിത്രത്തിൽ അഭിനയിക്കാൻ ജ്യോതിക തയ്യാറായിട്ടുണ്ടോ എന്നതിന് ഔദ്യോഗിക റിപ്പോർട്ടുകളൊന്നുമില്ല. ഇതിന് മുമ്പ് മഞ്‌ജുവാര്യർ നായികയായ 'ഹൗ ഓൾഡ് ആർ യൂ' തമിഴിൽ റീമേക്ക് ചെയ്‌തപ്പോൾ ജ്യോതിക തന്നെയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. ഇപ്പോൾ മണിരത്നം ചിത്രമായ 'ചെക്കാ സെവന്തവാന'ത്തിൽ അഭിനയിക്കുകയാണ് ജ്യോതിക.