മമ്മൂട്ടിയുടെ സൌന്ദര്യത്തെ പുകഴ്ത്തി സൂര്യ!

‘നീങ്കെ എപ്പടി ഇവളോം അഴകാ ഇരുക്കിങ്കെ?‘ - മമ്മൂട്ടിയോട് സൂര്യ

അപർണ| Last Modified ചൊവ്വ, 8 മെയ് 2018 (14:32 IST)
മലയാള സിനിമാ താരങ്ങളെല്ലാം അണിനിരന്ന താരമാമാങ്കമായിരുന്നു തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അരങ്ങേറിയത്. തമിഴിലെ നടിപ്പിൻ നായകൻ ആയിരുന്നു അതിഥി ആയി എത്തിയത്. മോഹൻലാലിന്റെ ക്ഷണ പ്രകാരം ആയിരുന്നു സൂര്യ എത്തിയത്.

താരസംഘടനയായ അമ്മ, മഴവിൽ മനോരമയും മലബാർ ഗോൾഡുമായി ചേർന്ന് സംഘടിപ്പിച്ച അമ്മ മഴവിൽ മെഗാഷോയിൽ എത്തിയ സൂര്യ എല്ലാവർക്കും നന്ദി അറിയിച്ചു. സ്റ്റേജിലെത്തിയ മമ്മൂട്ടിയോട് ‘നീങ്കെ എപ്പടി ഇവളോം അഴകാ ഇരുക്കിങ്കെ‘ എന്ന് സൂര്യ ചോദിച്ചപ്പോൾ സ്റ്റേജ് ഒന്നാകെ ആർത്തിരമ്പുകയായിരുന്നു.

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചായിരുന്നു സൂര്യയെ വേദിയിലേയ്ക്ക് ആനയിച്ചത്. മലയാള ഇന്ത്യൻ സിനിമയ്ക്ക് തന്നെ പ്രചോദനമാണെന്നും ഒരുപാട് കാര്യങ്ങൾ ഇവിടെ നിന്ന് പഠിക്കാനുണ്ടെന്നും സൂര്യ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :