Rekhachithram OTT: ആസിഫ് അലിയുടെ കരിയർ ബെസ്റ്റ്, 'രേഖാചിത്രം' ഒടിടി റിലീസ് എപ്പോൾ?

Rekhachithram Movie Review
Rekhachithram Movie Review
നിഹാരിക കെ.എസ്| Last Modified വ്യാഴം, 30 ജനുവരി 2025 (08:57 IST)
ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് പടമായിട്ടാണ് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രത്തെ സിനിമാ പ്രേമികൾ കാണുന്നത്. തുടർച്ചയായി 50 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ് ആസിഫ് ചിത്രം. 50 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. സോണിലിവിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റീപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിതികരണം ഇതുവരെ വന്നിട്ടില്ല. പൊതുവെ തിയേറ്റർ റിലീസ് കഴിഞ്ഞ് 45 ദിവസങ്ങൾക്കു ശേഷമാണ് ചിത്രങ്ങൾ ഒടിടിയിൽ എത്താറുള്ളത്. മിസ്റ്ററി ത്രില്ലർ ജോണറിൽ കഥ പറയുന്ന ചിത്രമാണ് രേഖചിത്രം. ആസിഫ് അലിയുടെയും അനശ്വര രാജൻറെയും മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആസിഫ് അലിക്കൊപ്പം നടി അനശ്വരയും ചിത്രത്തിന്റെ പ്രധാന ഭാഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :