1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. MENTALIST AATHI FINDING JAYASURYA'S FIRST GIRLFRIEND

ജയസൂര്യയുടെ ആദ്യകാമുകിയെ പിടികിട്ടി; ഞെട്ടിക്കുന്ന വീഡിയോ

ജയസൂര്യയുടെ ആദ്യകാമുകിയെ കണ്ടുപിടിച്ചു - വീഡിയോ കാണൂ

ജയസൂര്യ
രഞ്ജിത് ശങ്കർ നിർവഹിച്ചു ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രേതം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം.
 
ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റായിട്ടാണ് ജയസൂര്യ എത്തുന്നത്. യഥാർത്ഥ ജീവിതത്തിൽ മെന്റലിസ്റ്റ് ആയ ആദിയാണ് ഈ കഥാപാത്രത്തെ ഇത്രത്തോളം ഭംഗിയായി വാർത്തെടുക്കാൻ ജയസൂര്യയെ സഹായിച്ചത്. എന്താണ് ഈ മെന്റലിസം എന്നും ഇവർ ഒരു വിഡിയോയിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകർക്ക് വ്യക്തമാക്കിയിരുന്നു.
 
എന്നാൽ ഇതിലൂടെ പണികിട്ടിയത് ജയസൂര്യയ്ക്കാണ്. ജയസൂര്യയുടെ ആദ്യകാമുകിയുടെ പേരാണ് മെന്റലിസ്റ്റ് ആയ ആദി കണ്ടുപിടിച്ചത്. ഈ വിഡിയോ രഞ്ജിത് ശങ്കർ ഫെയ്സ്ബുക്കിലൂടെ പങ്കുവക്കുകയുണ്ടായി.  
 
ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഡോണ്‍ ബോസ്ക്കോ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. രഞ്ജിത്ത്ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് സെന്‍ട്രല്‍ പിക്ച്ചേഴ്സാണ്.
 
About Writer
aparna shaji