അനുബന്ധ വാര്‍ത്തകള്‍
- ചേട്ടന് പിന്നാലെ അനിയനും വിവാഹം; പുതിയ മരുമകളെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നാഗാർജുന
- പക്കാ പ്രൊഫഷണൽ! പണ്ട് പാടിയ പാട്ടിന് ക്രഡിറ്റും പണവും ചോദിച്ച് വരുന്നവരൊക്കെ ഡബ്സിയെ കണ്ട് പഠിക്കണം
- ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ കടന്നുപിടിച്ചുവെന്ന് പരാതി; മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്ത് പീരുമേട് പോലീസ്
- 'ഞാനാണ് ആദ്യം പാടിയത്, എന്റെ വേർഷൻ ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നു': 'മാർക്കോ' വിവാദത്തിൽ 'കെജിഎഫ്' ഗായകൻ
- വേസ്റ്റ്, സെക്കന്റ്ഹാന്റ്, യൂസ്ഡ്! വിവാഹ മോചനത്തിന് ശേഷം കേട്ടത് മുഴുവൻ മോശം വാക്കുകൾ: ഒടുവിൽ മനസ് തുറന്ന് സമാന്ത
'18ന് താഴെയുള്ളവർക്ക് കാണാൻ പറ്റില്ല'? അതിഭീകര വയലൻസുമായി മാർക്കോ
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്കോ. മാർക്കോയുടെ പുതിയ വീഡിയോ പുറത്ത്. മാർക്കോ അഭിനേതാക്കളെ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. ഇവർ സിനിമ എന്താണ് എന്നും വീഡിയോയിൽ പറയുന്നുണ്ട്. പതിനെട്ട് വയസിന് താഴേയുള്ളവർക്ക് കാണാൻ പറ്റിയ സിനിമയാണിതെന്ന് തോന്നുന്നില്ലെന്നാണ് ജഗദീഷ് വീഡിയോയിൽ പറയുന്നത്. ജഗദീഷ് ആണ് ചിത്രത്തിലെ വില്ലൻ.
അതിഭീകര വയലൻസുമായി എത്തുന്നതാണ് ചിത്രമെന്ന് സംഭാഷണങ്ങളിൽ നിന്നും വ്യക്തമാണ്. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും. ഏതാനും നാളുകൾക്ക് മുമ്പ് റിലീസ് ചെയ്ത മാർക്കോയുടെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന മാർക്കോ സംവിധാനം ചെയ്യുന്നത് ഹനീഷ് അദേനിയാണ്. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂർ ആണ് സംഗീതം ഒരുക്കുന്നത്.
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.