'അങ്ങനെയെങ്കിൽ മിന്നൽ മുരളിയിൽ ഞാൻ നായകനായേനെ': ബേസിൽ ജോസഫ്

നിഹാരിക കെ എസ്| Last Modified ബുധന്‍, 27 നവം‌ബര്‍ 2024 (09:31 IST)
ബേസിൽ ജോസഫ് എന്ന നടന്റെ സമയമാണിത്. ഇറങ്ങുന്ന സിനിമകളെല്ലാം ഹിറ്റ്. സൂക്ഷമദർശിനിയാണ് ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞോടുന്ന പടം. ബേസിലിന്റെ ഉള്ളിലെ സംവിധായകനെയും നമ്മൾ കണ്ടതാണ്. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങൾ വളരെ വ്യത്യസ്തമായ അവതരണ ശൈലിയിൽ ഉള്ളതാണ്. തനിക്ക് അഭിനയത്തേക്കാൾ ഇഷ്ടം സംവിധാനമാണെന്ന് പറയുകയാണ് ബേസിൽ ഇപ്പോൾ.

അഭിനയമായിരുന്നു ഇഷ്ടമെങ്കിൽ മിന്നൽ മുരളിയിൽ താൻ തന്നെ അഭിനയിക്കുമായിരുന്നുവെന്നും എന്തിനാണ് ടോവിനോയെ ഒക്കെ വിളിക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. കുഞ്ഞിരാമായണം എന്ന ചിത്രത്തിൽ തന്റെ റോളിൽ അഭിനയിക്കാൻ മറ്റൊരാൾ വന്നിരുന്നുവെന്നും അദ്ദേഹത്തിന് ചില വാക്കുകൾ പറയാൻ ബുദ്ധിമുട്ട് വന്നതിനെ തുടർന്നാണ് താൻ തന്നെ അതിൽ അഭിനയിച്ചതെന്നും ബേസിൽ പറയുന്നു. റേഡിയോ മംഗോയോട് സംസാരിക്കുകയായിരുന്നു നടൻ.

അതേസമയം, എം.സി സംവിധാനം ചെയ്ത സൂക്ഷദർശിനിക്ക് തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം നാല് ദിവസത്തില്‍ 10 കോടി കളക്ഷന്‍ പിന്നിട്ടു. 10.30 കോടിയാണ് ചിത്രത്തിന്‍റെ നാല് ദിവസത്തെ നെറ്റ് കളക്ഷന്‍.
28.51% ആയിരുന്നു ചിത്രത്തിന്‍റെ മൊത്തം ഒക്യുപെന്‍സി. ഇതില്‍ തന്നെ നൈറ്റ് ഷോകളിലാണ് കൂടുതല്‍ ആളുകള്‍ എത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :