ചേട്ടന് പിന്നാലെ അനിയനും വിവാഹം; പുതിയ മരുമകളെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നാഗാർജുന

നിഹാരിക കെ എസ്| Last Modified ബുധന്‍, 27 നവം‌ബര്‍ 2024 (09:05 IST)
അക്കിനേനി കുടുംബത്തിൽ ഇത് വിവാഹ സീസൺ ആണ്. നടൻ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ തിരക്കിലാണ് കുടുക്ബം. ഇതിനിടെ, അക്കിനേനി കുടുംബത്തിൽ നിന്നുള്ള മറ്റൊരു വിവാഹ വാർത്ത കൂടിയെത്തിയിരിക്കുകയാണ്. നാഗാർജുനയുടെ ഇളയ മകൻ അഖിൽ അക്കിനേനിയുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു.

നാ​ഗാർജുന തന്നെയാണ് അഖിലിന്റെ വിവാഹനിശ്ചയത്തേക്കുറിച്ച് എക്സിലൂടെ പങ്കുവച്ചത്. സൈനബ് റവ്ജിയാണ് അഖിൽ അക്കിനേനിയുടെ ഭാവി വധു. അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റവ്ജിയുമായുള്ള വിവാഹനിശ്ചയത്തിൽ അതിയായ സന്തോഷമുണ്ട്. സൈനബിന് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് നാ​ഗാർജുന എക്സിൽ കുറിച്ചത്.

"ഞാന്‍ എന്റെ ആളെ കണ്ടെത്തി. സൈനബ് റവ്ജിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത എല്ലാവരെയും അറിയിക്കുന്നു"- എന്ന് പറഞ്ഞാണ് അഖിലിന്റെ പോസ്റ്റ്. വെള്ള നിറത്തിലെ വസ്ത്രമാണ് വിവാഹനിശ്ചയ ദിനത്തിൽ ഇരുവരും ധരിച്ചത്.

ഇരുവരുടെയും വിവാഹ തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. മുംബൈയിലുള്ള ആർട്ടിസ്റ്റാണ് സൈനബ്. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് അഖിലും സൈനബും തമ്മിൽ കണ്ടുമുട്ടിയത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :