അനുബന്ധ വാര്‍ത്തകള്‍
- ജാക്ക് ആൻഡ് ജില്ലില്‍ മഞ്ജുവിന്‍റെ സർപ്രൈസ് വെളിപ്പെടുത്തി സന്തോഷ് ശിവൻ !
- തിരിച്ചെത്തിയ ശേഷം മഞ്ജു ആദ്യമായി ബിജുമേനോനൊപ്പം - ലളിതം... സുന്ദരം... !
- ആ പൂച്ചയെ വിട്ടതാര്? അഭിരാമിയും ഡെന്നിസും വീണ്ടും വരുമോ? സമ്മര്‍ ഇന്‍ ബത്ലഹേമിന് 22 വയസ് !
- പ്രിയദർശൻറെ ചിരി'വെട്ട'ത്തിന് 16 വയസ്
- സ്പിരിറ്റ് കള്ളക്കടത്തുകാരനായി അഭിനയിക്കാൻ താൽപ്പര്യമില്ല, മമ്മൂട്ടി റൺവേ ഉപേക്ഷിച്ചതിന് കാരണം?
മഞ്ജു വാര്യരെ മകള്‍ മീനാക്ഷി വിളിച്ചു, ‘അമ്മയ്‌ക്ക് ആശംസകള്‍’ നേര്‍ന്നു!
കഴിഞ്ഞ ദിവസമായിരുന്നു നടി മഞ്ജുവാര്യർ ജന്മദിനം ആഘോഷിച്ചത്. സിനിമാതാരങ്ങളും ആരാധകരും അടക്കം നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. എന്നാൽ മഞ്ജു വാര്യരുടെ പിറന്നാൾ ദിനത്തിൽ മകൾ മീനാക്ഷി വിഷസ് അറിയിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ദിലീപിനൊപ്പം താമസിക്കുന്ന മീനാക്ഷിയുടെ ആശംസകൾക്കായി കാതോർത്തിരിക്കുകയായിരുന്നു ആരാധകർ. മീനാക്ഷി അമ്മയെ വിളിച്ച് ആശംസകൾ അറിയിക്കുകയായിരുന്നു എന്നാണ് വിവരം.
മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹമോചനശേഷം അച്ഛനോടൊപ്പം നിൽക്കാനാണ് മീനാക്ഷി തീരുമാനിച്ചത്. പിന്നീട് മഞ്ജുവിന്‍റെ അച്ഛൻ മരിച്ച സമയത്താണ് ദിലീപും മീനാക്ഷിയും മഞ്ജുവിനെ കാണാനെത്തിയത്. അന്ന് മഞ്ജുവിനെ ആശ്വസിപ്പിച്ചാണ് ഇരുവരും മടങ്ങിയത്.