തിരിച്ചെത്തിയ ശേഷം മഞ്‌ജു ആദ്യമായി ബിജുമേനോനൊപ്പം - ലളിതം... സുന്ദരം... !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (21:01 IST)
ഒരു ഇടവേളയ്ക്ക് ശേഷം നടി മഞ്ജു വാര്യരും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ലളിതം സുന്ദരം'. മഞ്ജുവിൻറെ സഹോദരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമകൂടിയാണിത്. ചിത്രത്തിൻറെ പുതിയ വിശേഷങ്ങളെ കുറിച്ച് പറയുകയാണ് സംവിധായകൻ.

ഒരു കുടുംബത്തെക്കുറിച്ചുള്ള ഫീൽ ഗുഡ് മൂവിയാണിത്. മഞ്ജു തിരിച്ചുവന്നതിനുശേഷം ബിജു മേനോനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. പീരുമേടും വണ്ടിപ്പെരിയാറിലും സിനിമ ചിത്രീകരിച്ചിരുന്നു. ഇനി
23 ദിവസത്തെ ഷൂട്ട് ബാക്കിയുണ്ട്. ഒൻപത് ദിവസം പീരുമേടും ബാക്കി എറണാകുളത്തുമാണെന്ന് മധു പറഞ്ഞു.

ലോക്ക് ഡൗൺ സമയത്ത് മറ്റ് സ്ക്രിപ്റ്റുകളുടെ വർക്കിൽ ആയിരുന്നുവെന്നും മധു വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :