അനുബന്ധ വാര്‍ത്തകള്‍
- ഇതിൽ മമ്മൂട്ടിയെവിടെ? വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി ഗാരു വിസ്മയിപ്പിക്കുന്നു!
- മലയാള സിനിമയിൽ ഇനി സർവ്വം മമ്മൂട്ടി മയം!
- മരയ്ക്കാർ ആയി മോഹൻലാൽ, അതിശയിപ്പിക്കാൻ പ്രിയദർശൻ; ചിത്രങ്ങൾ വൈറൽ
- ‘ഇച്ചാക്കയുടെ അഭിനയം കണ്ണ് നിറച്ചു’- പേരൻപിനെ വാനോളം പുകഴ്ത്തി മോഹൻലാൽ
- 'മോള് ട്രൗസറിട്ട് നടക്കുന്ന കാലത്ത് മഞ്ജു ഞങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്'- റിമയോട് ആരാധകർ
ഇനി കാണാനിരിക്കുന്നതാണ് കളി, കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് 150 കോടിയിൽ!
ഇനി കാണാനിരിക്കുന്നതാണ് കളി, കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് 150 കോടിയിൽ!
ചരിത്ര സിനിമകൾ ചെയ്യാൻ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. പഴശ്ശിരാജ ഉൾപ്പെടെയുള്ള ചിത്രങ്ങൾ അതിന് തെളിവാണ്. അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മാമാങ്കവും ഇതിന് ഉത്തമ ഉദാഹരണം തന്നെയായിരിക്കും. പ്രേക്ഷകർ കാത്തിരിക്കുന്നതും ഇതിനായാണ്.
മാമാങ്കം അണിയറയിൽ ഒരുങ്ങുമ്പോൾ 'കുഞ്ഞാലി മരക്കാർ' എന്ന ചിത്രത്തെക്കുറിച്ചും ആരാധകർ വാചാലരാണ്. മരക്കാർ ഒരു അറബിക്കടലിന്റെ സിംഹവുമായി മോഹൻലാൽ എത്തുമ്പോൾ മമ്മൂക്ക അതിൽ നിന്ന് പിന്മാറിയോ എന്നാണ് സിനിമാപ്രേമികൾ ചിന്തിക്കുന്നത്.
90 കോടിയോളം മുതൽമുടക്കിലാണ് മോഹൻലാലിന്റെ മരക്കാർ ഒരുങ്ങുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥ പറയുന്ന മമ്മൂട്ടി ചിത്രം ഒരുങ്ങുന്നത് 150 കോടിയിലാണ്. മോഹൻലാൽ ചിത്രം ആദ്യം എത്തിയാലും കുഞ്ഞാലി മരക്കാറായി മമ്മൂട്ടി എത്തുന്ന ചിത്രത്തിനായിരിക്കും മുൻതൂക്കം എന്നാണ് സിനിമാ പ്രേമികളുടെ പൊതുവേയുള്ള അഭിപ്രായം.