‘ഇച്ചാക്കയുടെ അഭിനയം കണ്ണ് നിറച്ചു’- പേരൻപിനെ വാനോളം പുകഴ്ത്തി മോഹൻലാൽ

മമ്മൂട്ടിയുടെ അഭിനയ വിസ്മയത്തിനായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത

അപർണ| Last Modified വെള്ളി, 21 ഡിസം‌ബര്‍ 2018 (10:08 IST)
താരരാജാക്കന്മാരുടെ ആരാധകർ പ്രത്യക്ഷത്തിൽ കൊമ്പുകോർക്കാറുണ്ടെങ്കിലും മമ്മൂട്ടിയും മോഹൻലാലും പരസ്പരം ബഹുമാനവും സ്നേഹവും വെച്ചുപുലർത്തുന്നവരാണ്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ പേരൻപിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മോഹൻലാൽ.

മമ്മൂട്ടിയുടെ പേരൻപ് ഫെബ്രുവരിയിൽ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. ഒരുപാട് നല്ല അഭിപ്രായങ്ങൾ കേട്ടതോടെ മോഹൻലാലിൻറെ ആവശ്യപ്രകാരം പ്രത്യേക സ്ക്രീനിംഗ് നടത്തുകയായിരുന്നു എന്നാണ് പറയുന്നത്. കണ്ടു കണ്ണ് നിറഞ്ഞാണത്രെ മോഹൻലാൽ അവിടം വിട്ടത്.

ഇച്ചാക്കയുടെ അഭിനയം ഗംഭീരമാണെന്നും, കണ്ണ് നിറച്ചുവെന്നും മോഹൻലാൽ അഭിപ്രായപെട്ടതായും പറയപ്പെടുന്നു. മമ്മൂട്ടിയുടെ അമുദൻ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തെ കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ല എന്നായിരുന്നു കണ്ടവരെല്ലാം പറഞ്ഞത്. മമ്മൂട്ടിയുടെ അഭിനയ വിസ്മയത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :