1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Prithviraj Movie

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജിന്റെ സംവിധാനം; മെഗാസ്റ്റാറിന് 'ട്രിബ്യൂട്ട്' നല്‍കാന്‍ ഹിറ്റ് കോംബോ ഒന്നിക്കുന്നു !

അതേസമയം മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വി സംവിധാനം ചെയ്യുന്ന എംപുരാന്റെ ഷൂട്ടിങ് ഗുജറാത്തില്‍ പുരോഗമിക്കുകയാണ്

Prithviraj, Mammootty and Murali Gopy
Prithviraj, Mammootty and Murali Gopy

എംപുരാന് ശേഷം പൃഥ്വിരാജും മുരളി ഗോപിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തവണ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വേണ്ടിയാണ് പൃഥ്വിരാജും മുരളിയും ഒന്നിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടിക്കുള്ള 'ട്രിബ്യൂട്ട്' എന്ന നിലയില്‍ ഒരു മാസ് ചിത്രമാണ് ഇരുവരുടെയും പരിഗണനയില്‍ ഉള്ളത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് ഈ ചിത്രം സംവിധാനം ചെയ്യും. 
 
മമ്മൂക്കയുമായി ഒരു പ്രൊജക്ട് ചെയ്യാന്‍ ആലോചനയില്‍ ഉണ്ടെന്നും അത് നടക്കുമെന്നാണ് പ്രതീക്ഷയെന്നും മുരളി ഗോപി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ പ്രഖ്യാപനം ഉടന്‍ നടന്നേക്കും. അടുത്ത വര്‍ഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക. 
 
അതേസമയം മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വി സംവിധാനം ചെയ്യുന്ന എംപുരാന്റെ ഷൂട്ടിങ് ഗുജറാത്തില്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണ് ഗുജറാത്തില്‍ നടക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേര്‍ന്നാണ് എംപുരാന്‍ നിര്‍മിക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ റിലീസ്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Happy Birthday Suriya: നടിപ്പിന്‍ നായകന്‍ സൂര്യക്ക് ഇന്ന് പിറന്നാള്‍; താരത്തിന്റെ പ്രായം അറിയുമോ?