തീരദേശത്തിന്റെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ കഥ; 'പൊങ്കാല'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി

pongala
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 ജൂലൈ 2024 (08:39 IST)
pongala
തീരദേശത്തിന്റെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ കഥ പറയുന്ന പൊങ്കാലയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. എബി ബിനിലാണ് പൊങ്കാലയുടെ സംവിധായകന്‍. 2000 കാലഘട്ടത്തിലെ വൈപ്പിന്‍, മുനമ്പം തീരദേശത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന സംഭവങ്ങള്‍ ആസ്പദമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, ബിബിന്‍ ജോര്‍ജ്, ബാബുരാജ്, ഹരിഷ് ഉത്തമന്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ചിത്രം നിര്‍മ്മിക്കുന്നത് ഡോണ തോമസാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത് ഫഹദ് ഫാസിലാണ്. തീരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളും അതിനു മുകളില്‍ പറക്കുന്ന പരുന്തുമാണ്ണ് പോസ്റ്ററില്‍ ഉള്ളത്. ബിനില്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :