അനുബന്ധ വാര്‍ത്തകള്‍
- സിനിമയ്ക്ക് ലഭിച്ചത് മോശം പ്രതികരണങ്ങള്‍: ഇന്ത്യന്‍2 ഒടിടിയിലേക്ക്
- നാലാം ആഴ്ചയിലും നിറഞ്ഞ സദസ്സില്‍ കല്‍ക്കി; കേരളത്തില്‍ പ്രദര്‍ശനം തുടരുന്നത് ഇരുന്നൂറോളം തിയേറ്ററുകളില്‍
- ഇന്ത്യന്‍ 2 വിന്റെ കട്ടയും പടവും മടങ്ങി ! ഇന്ത്യയില്‍ നിന്ന് 100 കോടി കിട്ടാന്‍ പാടുപെടുന്നു
- ഇന്ത്യന്‍ 2ന്റെ ബോക്സോഫീസ് കളക്ഷന്‍ 100 കോടി കടന്നു
- ഇന്ത്യന്‍ 2 വന്‍ പരാജയത്തിലേക്കോ? ആദ്യദിനത്തിലെ കളക്ഷന്‍ പ്രതീക്ഷിച്ചതിലും കുറവ് !
ഇന്ത്യന്‍ 2 ഒന്‍പത് ദിവസം കൊണ്ട് നേടിയത് 150 കോടി
ഇന്ത്യന്‍2 ഒന്‍പത് ദിവസം കൊണ്ട് നേടിയത് 150 കോടി. ഒമ്പതാം ദിവസമായ ഞായറാഴ്ച നാലു കോടിയാണ് ചിത്രം സ്വന്തമാക്കിയത്. കൂടാതെ ഇന്ത്യക്ക് പുറത്തുനിന്ന് അഞ്ചര കോടിയോളം രൂപയും ചിത്രം നേടിയിട്ടുണ്ട്. അതേസമയം സിനിമയ്ക്ക് മോശം പ്രതികരണങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഇന്ത്യന്‍2 ഒടിടിയിലേക്ക് വരുന്നുവെന്ന വാര്‍ത്തകളും ലഭിക്കുന്നുണ്ട്. ചിത്രം ഇറങ്ങിയ ദിവസം മുതല്‍തന്നെ നല്ല പ്രതികരണങ്ങള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നില്ല. പിന്നാലെ മോശം പ്രതികരണങ്ങളും നിരൂപണങ്ങളും വരുകയും ചെയ്തു. നെറ്റ്ഫ്ലിക്സ് ആണ് ഇന്ത്യന്‍2ന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 15നാണ് ചിത്രം ഒടിടിയില്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. 1996 ലാണ് ഇന്ത്യന്‍ പ്രദര്‍ശനത്തിന് എത്തിയത്. കമല്‍ഹാസന്റെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.