അനുബന്ധ വാര്‍ത്തകള്‍
- ടോവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ റിലീസ് തടഞ്ഞ് കോടതി
- നിർമാതാവായി ഒടുവിൽ ടൊവിനോയും കളത്തിലിറങ്ങി, നായകനായി ബേസിൽ മരണമാസ്സിന് ആരംഭം
- ടോവിനോയുടെ പാന്‍-ഇന്ത്യന്‍ സിനിമ 'ഐഡന്റിറ്റി' അപ്ഡേറ്റ്!52 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി വിനയ് റായ്
- ടോവിനോ തോമസിന്റെ 'നടികര്‍' ഒ.ടി.ടിയിലേക്ക്
- 'സാമ്പത്തികമായി ഒന്നും ഇല്ലാത്ത ഫാമിലിയാണ്,അമ്മയ്ക്ക് കാസര്‍ഗോഡിന് പുറത്തൊരു ലോകമുണ്ടെന്ന് പോലും അറിയില്ല';കുടുംബത്തെക്കുറിച്ച് നടന് രാജേഷ് മാധവന്
ഇഷ്ക്കിന് ശേഷം അനുരാജ് മനോഹറിന്റെ നരിവേട്ട വരുന്നു; നായകന് ടോവിനോ തോമസ്
narivetta
ഇഷ്ക്കിന് ശേഷം അനുരാജ് മനോഹറിന്റെ നരിവേട്ട വരുന്നു. ടോവിനോ തോമസാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇഷ്ക എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാള ചലച്ചിത്ര മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് അനുരാജ് മനോഹര്‍. ഇന്ത്യന്‍ സിനിമ കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്. അതേസമയം സിനിമയുടെ തിരക്കഥ ചെയ്തിരിക്കുന്നത് യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ അബിന്‍ ജോസഫാണ്.
തമിഴ് നടനും സംവിധായകനുമായ ചേരനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചേരന്റെ ആദ്യമലയാള സിനിമ കൂടിയാണ് നരിവേട്ട. ടൊവിനൊയെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, റിനി ഉദയകുമാര്‍, ആര്യ സലിം തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്.