1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty New Movie Christopher

Mammootty New Movie Christopher: ട്രോളുകള്‍ക്ക് സൂപ്പര്‍ഹിറ്റ് കൊണ്ട് മറുപടി കൊടുക്കാന്‍ ബി.ഉണ്ണികൃഷ്ണന്‍; ക്രിസ്റ്റഫര്‍ മമ്മൂട്ടിയുടെ ഗ്രാന്റ്മാസ്റ്റര്‍ ആകുമെന്ന് ആരാധകര്‍, ത്രില്ലടിപ്പിച്ച് പുതിയ റിപ്പോര്‍ട്ട് !

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത്രില്ലര്‍ ഴോണര്‍ തന്നെ ബി.ഉണ്ണികൃഷ്ണന്‍ തിരഞ്ഞെടുത്തിരിക്കുന്നത് രണ്ടും കല്‍പ്പിച്ചാണ്

Mammootty New Movie Christopher
Mammootty: ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് ആരാധകരെ ആവേശത്തിലാക്കുന്നു. മുഴുനീള ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
 
പൊലീസ് ഉദ്യോഗസ്ഥനായ മമ്മൂട്ടിയുടെ കഥാപാത്രത്തെ ദുരൂഹത നിറഞ്ഞ ഷെയ്ഡില്‍ കാണിച്ചിരിക്കുകയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍.
 
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത്രില്ലര്‍ ഴോണര്‍ തന്നെ ബി.ഉണ്ണികൃഷ്ണന്‍ തിരഞ്ഞെടുത്തിരിക്കുന്നത് രണ്ടും കല്‍പ്പിച്ചാണ്. മമ്മൂട്ടിയുടെ ഗ്രാന്റ്മാസ്റ്റര്‍ ആയിരിക്കും ക്രിസ്റ്റഫറെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് സിനിമ മുന്നോട്ടുപോകുന്നത്. കൂര്‍മ്മബുദ്ധിയുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മകഥയാണ് ചിത്രം പറയുന്നത്.
 
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഉദയകൃഷ്ണയുടെ തിരക്കഥ. ക്രിസ്മസ് റിലീസായി ക്രിസ്റ്റഫര്‍ തിയറ്ററുകളിലെത്തും.
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Mammootty: രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ തടിച്ചുകൂടി ആരാധകര്‍, മട്ടുപ്പാവില്‍ വന്ന് കൈവീശി മെഗാസ്റ്റാര്‍; വീഡിയോ കാണാം