അനുബന്ധ വാര്‍ത്തകള്‍
- Happy Birthday Aishwarya Lekshmi: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ഐശ്വര്യ ലക്ഷ്മിയുടെ പ്രായം എത്രയെന്നോ? അറിഞ്ഞാല്‍ ഞെട്ടും !
- ചിരിയും സാരിയും, 'കണ്മഷി' ഫോട്ടോ സീരീസുമായി നടി പുണ്യ എലിസബത്ത്
- Happy Birthday Mammootty: 'പ്രതിഫലം ഞാന്‍ ചോദിച്ചില്ലല്ലോ, നിങ്ങള്‍ക്ക് എത്ര ദിവസത്തെ ഡേറ്റ് വേണം'; രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടി നായകനായത് ഇങ്ങനെ
- കുടുംബത്തോടൊപ്പം ജയസൂര്യ, മക്കള്‍ രണ്ടാളും വലുതായി, ഓണ ചിത്രങ്ങള്‍
- അമ്മയ്ക്കായി മകള്‍ നല്കിയ സമ്മാനം, അമാലിന്റെ പിറന്നാള്‍ വിശേഷങ്ങള്‍
Lalit Modi and Sushmita Sen: ഇന്‍സ്റ്റഗ്രാം ബയോ മാറ്റി; ലളിത് മോദിയും സുഷ്മിത സെന്നും വേര്‍പിരിഞ്ഞോ എന്ന് പാപ്പരാസികള്‍
ഈയടുത്താണ് 1994 ലെ മിസ് യൂണിവേഴ്‌സ് ആയ സുഷ്മിതയും താനും പ്രണയത്തിലാണെന്ന് ലളിത് മോദി വെളിപ്പെടുത്തിയത്
Lalit Modi and Sushmita Sen: ഐപിഎല്‍ സ്ഥാപകന്‍ ലളിത് മോദിയും സിനിമാ താരം സുഷ്മിത സെന്നും വേര്‍പിരിഞ്ഞോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇതാ ലളിത് മോദി ഇന്‍സ്റ്റഗ്രാം ബയോയില്‍ തിരുത്തുമായി എത്തിയിരിക്കുകയാണ്.
ഈയടുത്താണ് 1994 ലെ മിസ് യൂണിവേഴ്‌സ് ആയ സുഷ്മിതയും താനും പ്രണയത്തിലാണെന്ന് ലളിത് മോദി വെളിപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ബയോയില്‍ ലളിത് മോദി മാറ്റം വരുത്തി. ' എന്റെ പ്രണയം സുഷ്മിത സെന്നുമായി പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നു' എന്നാണ് നേരത്തെ ഇന്‍സ്റ്റഗ്രാം ബയോയില്‍ ലളിത് മോദി ചേര്‍ത്തിട്ടുണ്ടായിരുന്നത്. ഇപ്പോള്‍ അത് ഇന്‍സ്റ്റഗ്രാം ബയോയില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്ഥാപകന്‍ എന്ന് മാത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ബയോയില്‍ ലളിത് മോദി കൊടുത്തിട്ടുള്ളത്.
ജൂലൈ 14 നാണ് സുഷ്മിതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ലളിത് മോദി പങ്കുവെച്ചത്.