അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി ഷൂട്ടിങ്ങിന് വരാത്തതുകൊണ്ട് ആ കാശെല്ലാം നഷ്ടമായി,ശ്വാസംമുട്ടല്‍ ആയിട്ടുപോലും മോഹന്‍ലാല്‍ ലൊക്കേഷനിലെത്തി, തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് ബി.സി. ജോഷി
- മമ്മൂട്ടിയുടെ കസബയ്ക്ക് രണ്ടാം ഭാഗം ?
- ആരെയും വേദനിപ്പിക്കാനല്ല കത്തെഴുതിയത്, ദ്വീപിനായി മമ്മൂട്ടി ചെയ്ത കാര്യങ്ങൾ അറിഞ്ഞു
- മമ്മൂട്ടി ഗ്ലിസറിനിടാതെ കരഞ്ഞു, ഈ സിനിമയ്ക്ക് വേണ്ടി; സഹതാരം ഞെട്ടി
- ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് നമിത; അവസരം നഷ്ടപ്പെട്ടതില്‍ ഇന്നും ദുഃഖം
മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് രണ്ടുപേരെ, അതില്‍ മോഹന്‍ലാല്‍ ഉണ്ടോ ?
മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ എടുക്കാറുണ്ട്. സിനിമ വിശേഷങ്ങളെല്ലാം അദ്ദേഹം ഷെയര്‍ ചെയ്യാറുണ്ട്. കുടുംബവിശേഷങ്ങള്‍ അധികമൊന്നും നടന് പങ്കു വയ്ക്കാറില്ല. മമ്മൂട്ടിയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സിനിമ താരങ്ങള്‍ അടക്കം ഏറ്റെടുത്തിരുന്നു. നിലവില്‍ 2.4 മില്യണിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ മെഗാസ്റ്റാറിനെ ഫോളോ ചെയ്യുന്നത്. എന്നാല്‍ മമ്മൂട്ടി തിരിച്ച് ഫോളോ ചെയ്യുന്നത് രണ്ടു പേരെ മാത്രം.
മമ്മൂക്ക ഫോളോ ചെയ്യുന്ന ആ രണ്ട് പേരില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിക്കും. സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍.എന്നാല്‍ ആ രണ്ടു പേരില്‍ മോഹന്‍ലാല്‍ ഇല്ല. ദുല്‍ഖര്‍ സല്‍മാനെയും നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആര്‍ജെയും ഒക്കെ ആയിരുന്ന ജിനു ബെന്‍ ആണ് രണ്ടാമത്തെയാള്‍.