മമ്മൂട്ടി ഗ്ലിസറിനിടാതെ കരഞ്ഞു, ഈ സിനിമയ്ക്ക് വേണ്ടി; സഹതാരം ഞെട്ടി

രേണുക വേണു| Last Modified ഞായര്‍, 6 ജൂണ്‍ 2021 (11:21 IST)

ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ മമ്മൂട്ടിക്കുള്ള കഴിവ് അപാരമാണ്. പൊതുവെ സിനിമയില്‍ കരയുന്ന സീനില്‍ അഭിനയിക്കാന്‍ നടീനടന്‍മാര്‍ ഗ്ലിസറിന്‍ ഉപയോഗിക്കുക പതിവാണ്. എന്നാല്‍, മമ്മൂട്ടി ഒരിക്കല്‍ ഗ്ലിസറിന്‍ ഉപയോഗിക്കാതെ നിമിഷനേരംകൊണ്ട് കരഞ്ഞ സംഭവമുണ്ട്. പണ്ടൊരു അഭിമുഖത്തില്‍ നടന്‍ നന്ദുവാണ് ഇക്കാര്യം പറഞ്ഞത്.

വിഷ്ണുവെന്ന സിനിമയുടെ സെറ്റില്‍വച്ചായിരുന്നു അത്. മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രത്തൈ അവതരിപ്പിക്കുന്നത്. നന്ദുവും ഈ സിനിമയിലുണ്ട്. ഒരു സീനില്‍ നന്ദുവിനോട് കരഞ്ഞ് അഭിനയിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. മമ്മൂട്ടിയുടെ കഥാപാത്രത്തെ നോക്കി 'ഈശ്വരന്‍ നിങ്ങളെ വെറുതെ വിടും,' എന്ന് നന്ദു പറയണം. ഈ ഡയലോഗ് പറയുന്നതിനൊപ്പം പൊട്ടിക്കരയുകയും വേണം. എന്നാല്‍, നന്ദുവിന് കരയാന്‍ സാധിക്കുന്നില്ല. ഇത് കണ്ട് മമ്മൂട്ടി നന്ദുവിന്റെ അടുത്തേക്ക് എത്തി. ക്യാമറയുടെ സൈഡില്‍ നിന്ന് ഈ സീന്‍ കാണിച്ചുതരാമെന്ന് മമ്മൂട്ടി നന്ദുവിനോട് പറഞ്ഞു. ഉടനെ തന്നെ മമ്മൂട്ടി ആ ഡയലോഗ് പറഞ്ഞ് കരഞ്ഞു. ഗ്ലിസറിന്‍ പോലും ഉപയോഗിക്കാതെയാണ് മമ്മൂട്ടി ആ സീന്‍ കരഞ്ഞു കാണിച്ചുതന്നതെന്ന് നന്ദു പറയുന്നു. ആദ്യമായിട്ടാണ് താന്‍ ഒരാള്‍ ഗ്ലിസറിന്‍ ഇടാതെ വെറുതെ കരയുന്നത് കാണുന്നതെന്നും അതും മറ്റൊരാളെ പഠിപ്പിക്കാന്‍ വേണ്ടി കാണിച്ചത് ഞെട്ടിച്ചെന്നും നന്ദു പറഞ്ഞിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :