Mammootty-Cubes Movie: മമ്മൂട്ടി-ക്യൂബ്‌സ് ചിത്രത്തിലേക്ക് അന്‍വര്‍ റഷീദ്?

നിര്‍മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഖാലിദ് ഈ പ്രൊജക്ടില്‍ നിന്ന് ഒഴിഞ്ഞതെന്നാണ് വിവരം

Mammootty, Cubes Entertainments, Mammootty Cubes Entertainments Movie Update, Mammootty Cubes, Anwar Rasheed, മമ്മൂട്ടി, ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, മമ്മൂട്ടി-അന്‍വര്‍ റഷീദ്
രേണുക വേണു| Last Modified വെള്ളി, 30 ജനുവരി 2026 (19:20 IST)
and Anwar Rasheed

Mammootty-Cubes Movie: മമ്മൂട്ടിയും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിലേക്ക് അന്‍വര്‍ റഷീദ് എത്തുന്നു. ഖാലിദ് റഹ്‌മാന്‍ ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുകയെന്ന് നേരത്തെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നു. ഖാലിദ് ഒഴിഞ്ഞ സാഹചര്യത്തിലാണ് അന്‍വര്‍ റഷീദ് എത്തുന്നതെന്നാണ് വിവരം.

നിര്‍മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഖാലിദ് ഈ പ്രൊജക്ടില്‍ നിന്ന് ഒഴിഞ്ഞതെന്നാണ് വിവരം. ഖാലിദ് റഹ്‌മാന്‍ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സമൂുഹമാധ്യമങ്ങളില്‍ നിന്ന് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് പിന്‍വലിച്ചിരുന്നു. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ഖാലിദിനെ അണ്‍ഫോളോ ചെയ്തിട്ടുമുണ്ട്. അന്‍വര്‍ റഷീദുമായി ക്യൂബ്‌സിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

അതേസമയം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന സിനിമയിലും മമ്മൂട്ടി അഭിനയിക്കും. മമ്മൂട്ടി കമ്പനിയായിരിക്കും ഈ സിനിമ നിര്‍മിക്കുക. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പദയാത്ര'യിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ നിതീഷ് സഹദേവ് ചിത്രത്തിലാകും മമ്മൂട്ടി അഭിനയിക്കുക. അതിനുശേഷം ഖാലിദ് റഹ്‌മാന്‍ ചിത്രമോ ക്യൂബ്‌സ് ചിത്രമോ ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :