രേണുക വേണു|
Last Updated:
ശനി, 24 ജനുവരി 2026 (16:37 IST)
ഡബ്ല്യുഡബ്ല്യുഇയും മട്ടാഞ്ചേരിയും പശ്ചാത്തലമാക്കി ഒരുങ്ങിയ 'ചത്താ പച്ച; ദ റിംഗ് ഓഫ് റൗഡീസ്' മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻമാത്യു എന്നിവരോടൊപ്പം
ശ്രദ്ധേയമായ വേഷത്തിലെത്തിയ താരമാണ് വേദികാ ശ്രീകുമാർ. 'റോസ' എന്ന കഥാപാത്രത്തെയാണ്
വേദിക ചത്താ പച്ചയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഒരു രംഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വേദിക.
മമ്മൂട്ടിയുടെ കൈപിടിച്ച് ഒരു രംഗത്തിൽ അഭിനയിച്ചത് മാജിക് എന്നപോലെയാണ് തോന്നിയത്. മമ്മൂട്ടിക്കൊപ്പമുള്ള രംഗം സ്ക്രീനിൽ കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു. താൻ ഒരിക്കൽ കണ്ട സ്വപ്നങ്ങൾ സത്യമായതാണ് അതിനുകാരണമെന്ന് വേദിക ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിനോടൊപ്പം മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രവും വേദിക പങ്കുവെച്ചിട്ടുണ്ട്.
വേദികയുടെ വാക്കുകൾ...
വാൾട്ടറിന്റെ പിള്ളേരെ തോടൻ ഒരുത്തനും വളർന്നിട്ടില്ല ഡാ.... വലിയ സ്വപ്നമുള്ള കൊച്ചുകുട്ടി.... മമ്മൂട്ടിയോടൊപ്പം ഒന്നിച്ചൊരു രംഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞു... അദ്ദേഹം എന്റെ കൈ പിടിച്ച് നടന്നപ്പോൾ അതൊരു മാജിക്കാണെന്നാണ് എനിക്ക് തോന്നിയത്. സ്ക്രീനിലൂടെ ആ രംഗം കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു... ഞാൻ കണ്ട സ്വപ്നങ്ങൾ ഇതാ യാഥാർഥ്യമായിരിക്കുന്നു.... മമ്മൂക്കാ, നിങ്ങളുടെ ദയക്കും ഊഷ്മളതയ്ക്കും എന്നെ സുരക്ഷമാക്കി നിർത്തിയതിനും നന്ദി... ഇത് വെറുമൊരു ചിത്രമോ രംഗമോ അല്ല... എന്റെ ഹൃദയത്തിൽ എന്നെന്നും സൂക്ഷിക്കാൻ കഴിയുന്ന ഒരു ഓർമ്മയാണ്...