അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ പേരന്‍പിന്‍ 3 വയസ്സ്, ആഘോഷമാക്കി നിര്‍മ്മാതാക്കള്‍
- മുരളി പിണങ്ങിയത് മമ്മൂട്ടിയെ ഏറെ വേദനിപ്പിച്ചു; പ്രിയ സുഹൃത്തിനെ കുറിച്ച് സംസാരിക്കുമ്പോള്‍ കണ്ഠമിടറി മെഗാസ്റ്റാര്‍
- 'അരയന് ഇത്ര സൗന്ദര്യമോ?'; മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നഷ്ടപ്പെടാന്‍ കാരണം ഇതാണ്
- 'മമ്മൂട്ടി അഭിനയിച്ചതു പോലെ അഭിനയിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?'; അന്ന് കെ.പി.എ.സി, ലളിത ചോദിച്ചു
- മീന്‍ കൈ കൊണ്ട് തൊടാന്‍ അറപ്പ്; അമരത്തില്‍ അഭിനയിക്കാന്‍ ചിത്ര ഏറെ പ്രയാസപ്പെട്ടു, മീന്‍ കഴുകാന്‍ ചിത്രയെ പഠിപ്പിച്ചത് ഭരതന്
'ചില സിനിമകള്‍ കാശിനുവേണ്ടി ചെയ്യാന്‍ പറ്റില്ലല്ലോ'; പേരന്‍പിന്‍ അഭിനയിക്കാന്‍ പ്രതിഫലം വാങ്ങാത്ത മമ്മൂട്ടി
v
റാം സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് പേരന്‍പ്. സെറിബ്രല്‍ പള്‍സി ബാധിച്ച മകള്‍ക്കായി ജീവിക്കുന്ന പിതാവിന്റെ വേഷത്തിലാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചത്. സിനിമ കാണുന്നവരുടെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു മമ്മൂട്ടിയുടെ പ്രകടനം. മൂന്ന് വര്‍ഷം മുന്‍പാണ് സിനിമ തിയറ്ററുകളിലെത്തിയത്. പേരന്‍പില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. സിനിമയുടെ കഥ കേട്ട ശേഷമാണ് പ്രതിഫലമില്ലാതെ ഈ സിനിമയില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് മമ്മൂട്ടി അറിയിച്ചത്. സിനിമ തിയറ്ററുകളില്‍ ഹിറ്റായ ശേഷവും അണിയറ പ്രവര്‍ത്തകര്‍ പ്രതിഫലവുമായി മമ്മൂട്ടിയെ സമീപിച്ചു. എന്നാല്‍, തനിക്ക് പ്രതിഫലം വേണ്ട എന്ന നിലപാടില്‍ മെഗാസ്റ്റാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പേരന്‍പില്‍ അഭിനയിക്കാന്‍ എന്തുകൊണ്ട് പ്രതിഫലം വാങ്ങിയില്ല എന്ന് പിന്നീടൊരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. 'എല്ലാ സിനിമകളും അങ്ങനെ പൈസയ്ക്ക് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.