അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖറിന്റെ ഈ ചിരിക്ക് കാരണം മമ്മൂട്ടി, കാര്യം നിസ്സാരം !
- മമ്മൂട്ടി ക്യാമറയ്ക്ക് മുന്നില്‍ മലയാളത്തിന്റെ പ്രിയനടി, താരത്തെ മനസ്സിലായോ ?
- പ്രിയപ്പെട്ട മമ്മൂട്ടി സാര്‍... അപൂര്‍വ്വ ചിത്രവുമായി ആന്റണി പെരുമ്പാവൂര്‍, പിറന്നാള്‍ ആശംസ
- Mammootty and Sulfath: കല്യാണം കഴിക്കുന്ന സമയത്ത് മമ്മൂട്ടി വക്കീല്‍; സുല്‍ഫത്തിനെ കണ്ടെത്തിയത് മൂന്നാമത്തെ പെണ്ണുകാണലില്‍
- Mammootty BBC interview: പ്രേക്ഷകര്‍ക്ക് എന്നെ വേണ്ടാത്ത അവസ്ഥ, ഞാന്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടു; കഴിഞ്ഞ കാലത്തെ കുറിച്ച് മമ്മൂട്ടി
'ക്യാമറയോടുള്ള ഇഷ്ടം'; അധികമാരും കാണാത്ത മമ്മൂട്ടിയുടെ ചിത്രം, മെഗാസ്റ്റാറിന്റെ ഇഷ്ടത്തെക്കുറിച്ച്
മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ കൊതിക്കാത്ത താരങ്ങള്‍ ഉണ്ടാകില്ല. മെഗാസ്റ്റാര്‍ തന്റെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ ലൊക്കേഷനില്‍ പലപ്പോഴും ക്യാമറയില്‍ പകര്‍ത്താറുണ്ട്. അവസാനം അദ്ദേഹം ഷൂട്ടിങ്ങിന് എത്തിയ സിബിഐ 5, പുഴു, തുടങ്ങിയ ചിത്രങ്ങളിലും മമ്മൂട്ടി താരങ്ങളുടെ ഫോട്ടോ എടുത്തിരുന്നു. ഫോട്ടോഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ ക്യാമറകള്‍ക്കൊപ്പമുളള മമ്മൂട്ടിയുടെ പഴയ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.
പുഴു ലൊക്കേഷനില്‍ മമ്മൂട്ടി ക്യാമറ കൈകളിലെടുത്തപ്പോള്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ക്കും കൗതുകമായി. ഒടുവില്‍ മമ്മൂട്ടി ഇന്ദ്രന്‍സിന്റെ പടം ക്യാമറയില്‍ പകര്‍ത്തി.
ഭീഷ്മപര്‍വ്വം പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി എത്തിയപ്പോള്‍ പല താരങ്ങളും തങ്ങളുടെ ആഗ്രഹം തുറന്നുപറഞ്ഞു. ക്യാമറ കയ്യില്‍ കിട്ടിയപ്പോള്‍ മമ്മൂട്ടി ഓരോരുത്തരുടെതായി ഫോട്ടോ പകര്‍ത്തി.