അനുബന്ധ വാര്ത്തകള്
- ഊണിലും ഉറക്കത്തിലും നയൻതാര എന്ന ചിന്തമാത്രം ഈ കുഞ്ഞ് ആരാധകന് !
- ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ അടിമുടി ദുരൂഹത, വിദഗ്ധ ഫോറൻസിക് സംഘം കാർ പരിശോധിച്ചു
- താൻ വിശ്വാസികൾക്കൊപ്പമെന്ന് ജേക്കബ് തോമസ്, അഞ്ച് പെരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പാക്കണമെന്നും പരിഹാസം
- സാൻട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിർത്തിവച്ചു, കമ്പനിയുടെ വിശദീകരണം ഇങ്ങനെ !
- വീഡിയോ ഡൌൻലോഡ് ചെയ്ത് ഡേറ്റയും സമയവും കളയേണ്ട, വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ ഒരുങ്ങുന്നു !
'അന്ന് മമ്മൂട്ടിയാണ് എനിക്ക് ധൈര്യം തന്നത്’; മെഗാസ്റ്റാറിനോപ്പം അഭിനയിച്ച അനുഭവം പങ്കുവച്ച് കത്രീന കൈഫ്
മലയാളത്തിൽ ഒരറ്റ സിനിമയിൽ മാത്രമണ് ബോളിവുഡ് താരസുന്ദരി കത്രീന കൈഫ് അഭിനയിച്ചിട്ടുള്ളത്. അത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമായിരുന്നു. ഐ വി ശശി ശംവിധാനം ചെയ്ത് മമ്മൂട്ടി ഇരട്ട കഥാപാത്രങ്ങളായി എത്തിയ ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ കത്രീന കൈഫ്.
ചിത്രത്തിൽ താരാദാസ് എന്ന കള്ളക്കടത്തുകാരന്റെ കമുകിയായ സിനിമാ താരം സുപ്രിയയായാണ് കത്രീന കൈഫ് വേഷമിട്ടത്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ ഏറേ ബുദ്ധിമുടട്ടുകൾ നേരിടേണ്ടിവന്നിരുന്നു എന്ന് കത്രീന കൈഫ് പറയുന്നു.
‘മലയാളം ഡയലോഗുകൾ പഠിച്ചെടുക്കുക എന്നതുതന്നെയായിരുന്നു ഞാൻ നേരിട്ട വലിയ വെല്ലുവിളി. ഒരു ഫുൾ പേജൊക്കെ വരുന്ന സംഭാഷണങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. രാത്രിയിൽ ഉറക്കമൊഴിച്ചിരുന്ന് അത് കാണാതെ പഠിച്ച് ശരിയാകാതെ വരുമ്പോൾ പലപ്പോഴും കരഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം എനിക്ക് ധൈര്യം തന്നത് മമ്മൂട്ടിയായിരുന്നു അതൊന്നും മറക്കാനാകില്ല‘ എന്ന് കത്രീന കൈഫ് പറയുന്നു.