സുമീഷ് ടി ഉണ്ണീൻ|
Last Updated:
ഞായര്‍, 25 നവംബര്‍ 2018 (11:43 IST)
ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്ക് എണ്ണിയാലൊടുങ്ങാത്ത ആരാധകർ ഉണ്ട്. എന്നാൽ ആ ആരാധക്കൂട്ടത്തിൽനിന്നുമെല്ലാം വ്യത്യസ്തനാവുകയാണ് ഈ കുഞ്ഞാരാധകൻ. ഊണിലും ഉറക്കത്തിലും സ്കുളിലുമെല്ലാം ഈ കുഞ്ഞു പയ്യന് നയൻതാര എന്ന ഒറ്റ ചിന്ത മാത്രമേ ഉള്ളു.
നയൻതാരയുടെ ഒരു കുട്ടി ആരാധകന്റെ കഥപറയുന്ന ഹൃസ്വ ചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. നയൻതാര എന്നാണ് ചിത്രത്തിന്റെ പേര് ഒരു ചെറിയ കുട്ടിക്ക് നയൻതാരയോട് തോന്നുന്ന ആരാധനയാണ് ചിത്രത്തിലുടനീളം പറയുന്നത്. എപ്പോഴും നയൻതാര എന്ന ചിന്തമാത്രമണ് കുട്ടിക്ക്. എവിടെ നയന്താരയുടെ ചിത്രം കണ്ടാലും കീറിയെടുത്ത് പുസ്തകത്തിൽ ഒട്ടിക്കും.
എന്താണ് നയൻതാരയോടെ ഈ കുട്ടിക്ക് ഇത്രയധികം ആരാധന എന്ന് ചുറ്റുമുള്ളവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് കുട്ടിയുടെ ആരാധന. പലരും കുട്ടിയുടെ സ്വഭാവത്തെ തെറ്റിദ്ധരിക്കുകകൂടി ചെയ്യും. എന്നാൽ ഈ ആരാധനക്കു പിന്നിലെ മനസലിയിക്കുന്ന കാരണവും ചിത്രത്തിൽ പറയുന്നുണ്ട്.