ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ അടിമുടി ദുരൂഹത, വിദഗ്ധ ഫോറൻസിക് സംഘം കാർ പരിശോധിച്ചു

സുമീഷ് ടി ഉണ്ണീൻ| Last Modified ഞായര്‍, 25 നവം‌ബര്‍ 2018 (11:09 IST)
ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അടിമുടി ദുരൂഹത പുകയുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലബാസ്കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി
തിരുവന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ ഫോറൻസിക് സംഘം അപകടത്തിൽ‌പെട്ട കാർ പരിശോധിച്ചു.

കഴിഞ്ഞ ദിവസമാണ് ബാലബാസ്കറിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബാലഭാസ്കറിന്റെ പിതവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പണമിടപാട് സംബന്ധിച്ചുള്ള സംശയങ്ങള്‍ കുടുംബം ഉയര്‍ത്തിയിട്ടുണ്ട്.

ക്ഷേത്രത്തില്‍ പോയ മകനും കുടുംബവും തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് വന്നത് എന്തിനെന്ന് അന്വേഷിക്കണം എന്നും പിതാവ് ഉണ്ണി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. വാഹനം അപകടത്തില്‍ പെടുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്നാ‍യിരുന്നു ലക്ഷ്മി നൽകിയ മൊഴി. ബാലു പിൻ‌സീറ്റിൽ ആയിരുന്നുവെന്നും താനും മകളുമാണ് മുൻ‌സീറ്റിൽ ഉണ്ടായിരുന്നതെന്നും ആയിരുന്നു ലക്ഷ്മി നൽകിയ മൊഴി.

എന്നാൽ, ബാലു തന്നെയായിരുന്നുവെന്ന് വാഹനം ഓടിച്ചതെന്നായിരുന്നു ഡ്രൈവർ പറഞ്ഞത്. തൃശൂര്‍ മുതല്‍ കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൊല്ലത്ത് എത്തിയപ്പോള്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാമെന്ന് പറഞ്ഞ് ഓടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ താന്‍ പിന്‍സീറ്റില്‍ മയക്കത്തിലായിരുന്നു എന്നും അര്‍ജുന്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :