സുമീഷ് ടി ഉണ്ണീൻ|
Last Modified ശനി, 24 നവംബര്‍ 2018 (19:37 IST)
വട്ട്സ്‌ആപ്പിൽ വരുന്ന എല്ലാ വീഡിയോകളും നമുക്ക് അവശ്യമുള്ളതാവണം എന്നില്ല. ആവശ്യമില്ലാത്ത വീഡിയോകൾ ഡൌൺലോഡ് ചെയ്ത് ഡേറ്റയും സമയവും നഷ്ടമായി എന്ന് നമുക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ടാകും. ഇത് പരിഹരിക്കാൻ പുതിയ സംവിധാനം ഒരുക്കുകയാണ് കമ്പനി.
ലഭിക്കുന്ന വീഡിയോകൾ ഡൌൺലോഡ് ചെയ്യാതെ തന്നെ നോട്ടിഫിക്കേഷനിൽ പ്രിവ്യൂ കാണനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്സാപ്പ്. ഡബ്യൂ എ ബീറ്റ ഇന്‍ഫോ റിപ്പോർട്ടാണ് ഇതുസംബന്ധിച്ച
വാർത്ത പുറത്തുവിട്ടത്.
ഐ ഒ എസ് പ്ലാറ്റ്ഫോമിലാവും ഈ സംവിധാനം വാട്ട്സ്‌ആപ്പ് ആദ്യം ലഭ്യമാക്കുക. അടുത്ത അപ്‌ഡേഷൻ മുതൽ ഐ ഒ എസ് വാട്ട്സ്‌ആപ്പ് ഉപയോതാക്കൾക്ക് ഈ സംവിധാനം ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ. അയക്കുന്ന സന്ദേശങ്ങൾ കൃത്യമാണോ എന്ന് ഉറപ്പുവരുത്താനുള്ള പ്രീവ്യു സംവിധാനം അടുത്തിടെ വാട്ട്സ്‌ആപ്പ് കൊണ്ടുവന്നിരുന്നു.