അനുബന്ധ വാര്‍ത്തകള്‍
- തമിഴ് സംസാരിക്കാൻ പേടിയാണെന്ന് പറഞ്ഞിട്ട് പയറുപോലെയാണല്ലോ സംസാരിക്കണേ!; വൈറലായി മമ്മൂട്ടിയുടെ പ്രസംഗം
- ഭീമനാകാൻ മോഹൻലാലിന് ഭാഗ്യമില്ല, വിടാതെ പിന്തുടർന്ന് ശ്രീകുമാർ; തടസഹർജിയുമായി എം ടി സുപ്രീം കോടതിയിൽ
- മമ്മൂട്ടി സംവിധായകന്, ചെറിയ കാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കുന്ന ക്ഷിപ്രകോപി !
- ധ്വജപ്രണാമം സംഘ മിത്രമേ, നമിത പ്രമോദിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംഘപുത്രന്മാർ ! - ട്രോൾ പെരുമഴ
- രൺവീറിനോടൊപ്പമുള്ള മൂന്ന് സിനിമകളോട് 'നോ' പറഞ്ഞ് ദീപിക; കാരണം ഇതാണ്!
അത്ഭുതങ്ങളുടെ ലോകത്ത് രണ്ടര മണിക്കൂർ, മാമാങ്ക മഹോത്സവം; ഇനി വെറും 10 നാൾ
എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം റിലീസ് ആവാൻ ഇനി വെറും 10 ദിവസം മാത്രം. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെന്‍സറിങ്ങിനു ശേഷം ചിത്രം കണ്ട നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
‘മാമാങ്ക വിശേഷങ്ങള്‍ … അങ്ങനെ മലയാളം സെന്‍സര്‍ കഴിഞ്ഞു.. പ്രതീക്ഷിച്ചപോലെ യുഎ സര്‍ട്ടിഫിക്കറ്റ് … ഇനിയുള്ളത് അന്യഭാഷകളിലെ സെന്‍സറിങ്…അതും ഏതാനും ദിവസത്തിനുള്ളില്‍ തീര്‍ക്കാന്‍ പറ്റും എന്ന് പ്രതീക്ഷിക്കുന്നു… ഓരോ മലയാളിക്കും അഭിമാനമായിരിക്കും ഈ സിനിമ…
സെന്സറിനു ശേഷം ഞാനും,സുഹൃത്തുക്കളും കൂടി സിനിമ കണ്ടു… കണ്ണ് നിറഞ്ഞു പോയി. സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു…. രണ്ടുവര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി… പരിചിതമല്ലാത്ത പല മേഖലകളില്‍ കൂടിയും നിങ്ങളെ ഈ സിനിമ കൊണ്ടുപോകുന്നു… രണ്ടരമണിക്കൂറോളം നിങ്ങള്‍ അദ്ഭുതങ്ങളുടെയും, ആകാംഷയുടേയും ലോകത്തായിരിക്കും എന്നതില്‍ എനിക്ക് സംശയമേയില്ല…
ഈ സിനിമയെ നശിപ്പിക്കാന്‍ ഒരു പറ്റം കഠിനമായ ശ്രമത്തിലാണ്… കുപ്രചരണങ്ങള്‍ക്കും അസത്യങ്ങള്‍ക്കും, വഞ്ചനക്കും, ചതിക്കും മറുപടി കൊടുക്കാന്‍ ഇപ്പോള്‍ സമയമില്ല… കാത്തിരിക്കൂ ഏതാനും ദിവസങ്ങള്‍ കൂടി, മലയാളത്തിന്റെ ആ മാമാങ്ക മഹോത്സവത്തിനായി…’ വേണു കുറിച്ചു.