തമിഴ് സംസാരിക്കാൻ പേടിയാണെന്ന് പറഞ്ഞിട്ട് പയറുപോലെയാണല്ലോ സംസാരിക്കണേ!; വൈറലായി മമ്മൂട്ടിയുടെ പ്രസംഗം

തമിഴ് സംസാരിക്കാൻ പേടിയാണെന്ന് പറഞ്ഞപ്പോൾ സദസ്സ് മുഴുവൻ ചിരിച്ചു.

തുമ്പി ഏബ്രഹാം| Last Modified ചൊവ്വ, 3 ഡിസം‌ബര്‍ 2019 (10:09 IST)
മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും അഗ്രകണ്യനാണ് മമ്മൂട്ടി. സിനിമയിൽ തമിഴ് ഡയലോഗുകൾ നിഷ്‌പ്രയാസം പറയുന്ന മമ്മൂട്ടി ഇത്തവണ ഒരു പൊതു വേദിയിലെത്തി തമിഴ് സംസാരിച്ചു.

ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് മമ്മൂട്ടി തമിഴ് സംസാരിച്ചത്. മാമാങ്കം സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് മമ്മൂട്ടി തമിഴിൽ സംസാരിച്ചത്. തമിഴ്നാട്ടിൽ നിന്ന് തമിഴ് സംസാരിക്കാൻ തനിക്ക് പേടിയാണെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടി പ്രസംഗം ആരംഭിച്ചത്.

തമിഴ് സംസാരിക്കാൻ പേടിയാണെന്ന് പറഞ്ഞപ്പോൾ സദസ്സ് മുഴുവൻ ചിരിച്ചു. എന്നാൽ പിന്നീട് അങ്ങോട്ട് വളരെ സുഗമമായിട്ടാണ് മമ്മൂട്ടി തമിഴിൽ പ്രസംഗം തുടരുന്നത്. ഡിസംബർ 12നാണ് മമ്മൂട്ടി ബ്രഹ്‌മാണ്ഡ ചിത്രം മാമാങ്കം തിയേറ്ററുകളിൽ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :